കളിക്കുന്നതിനിടെ ബോംബ് പൊട്ടി ; കണ്ണൂരിൽ കുട്ടിക്ക് പരിക്ക്

കണ്ണൂർ: കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയൽ സ്വദേശിയായ ശ്രീവർധിനാണ് പരിക്കേറ്റത്.കുട്ടിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ.ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തെറിച്ചുവീണ പന്ത് എടുക്കാൻ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ജനവാസകേന്ദ്രത്തിലാണ് കുട്ടികൾ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ പോകുമ്പോൾ ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാൻ ശ്രമിക്കുമ്ബോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Related posts

Leave a Comment