Connect with us
48 birthday
top banner (1)

Kannur

കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം

Avatar

Published

on

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് നിഗമനം. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളിലായിരുന്നു സ്‌ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Featured

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Published

on

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി.

അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന വാഹനത്തിനു മുന്നില്‍ സമരക്കാര്‍ ഏറെ നേരം നിലയുറപ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്കം പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തരവകുപ്പും അധോലോകവുമായ അവിശുദ്ധ കൂട്ടുകെട്ടിലും സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തിയത്. 11.30ന് ഡി.സി.സി ഓഫിസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

Advertisement
inner ad
Continue Reading

Featured

ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: കെ സുധാകരന്‍

Published

on

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായിയെ ഭീകര ജീവി എന്നാണ് കെ. സുധാകരന്‍ വിശേഷിപ്പിച്ചത്. ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്നും പിണറായിയെ ജനങ്ങള്‍ തന്നെ പുറത്താക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകരജീവിതാണ് തന്റെ നാട്ടുകാരനായ പിണറായി വിജയന്‍. പൊലീസുകരെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പൊലീസുകരെന്നും സുധാകരന്‍ ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured