ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചുമുംബൈഃ ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. കടുത്ത ന്യുമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം. വിട വാങ്ങിയത് ആറു പതിറ്റാണ്ടായി ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നിറഞ്ഞു നിന്ന അഭിനയ വിസ്മയം.

ആറു പതിറ്റാണ്ടായി വിഖ്യാതമായ അരുപതിലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. ൧൦൪൪ ലാണ് യൂസുഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ചലച്ചിത്ര രംഗത്തേക്കു കടന്നു വന്നത്. ആദ്യ ചിത്രം ജ്വാര്‍ഭട്ട. ൧൯൮൮ ല്‍ പുറത്തിറങ്ങിയ കില ആണ് അവസാന ചിത്രം. നയാ ദൗര്‍, മുഗള്‍ ഇ ആസാം, ദേവദാസ്, ഗംഗ യമുന, റാം ഔര്‍ ശ്യാം, മധുമതി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. സുനില്‍ ദത്ത്, അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഋഷി കപൂര്‍ തുടങ്ങിയ വന്‍മരങ്ങള്‍ക്കൊക്കെ വളരെ മുന്‍പേ, ബോളിവുഡില്‍ തണല്‍വിരിച്ചു നിന്ന കൂറ്റന്‍ വടവൃക്ഷമായിരുന്നു, ദിലീപ് കുമാര്‍.

രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചു. ദാദാ സാഹുബ് ഫാല്‍ക്കേ പുരസ്കാരം നേടി. സൈറ ബാനുവാണ് ഭാര്യ.Related posts

Leave a Comment