Connect with us
head

Cinema

ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് ബോളിവുഡ് നടി റിയ സെൻ

മണികണ്ഠൻ കെ പേരലി

Published

on

Advertisement
head

മുംബൈ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് ബോളിവുഡ് നടി റിയ സെൻ. മഹാരാഷ്ട്രയിലെ പാത്തൂരിൽ ഇന്ന് രാവിലെ പര്യടനം ആരംഭിച്ചപ്പോഴാണ് റിയ സെൻ പദയാത്രയുടെ ഭാഗമായത്.നടി പദയാത്രയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ‘നടി റിയ സെൻ പങ്കുചേർന്നു.

Advertisement
head

ഇപ്പോൾ തെരുവുകൾ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു’. ഇതായിരുന്നു ട്വീറ്റ്. സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ മാത്രമല്ല ഒരു അഭിമാനിയായ പൗര എന്ന നിലയിലും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനത്തിടെ ബോളിവുഡ് നടി പൂജാ ഭട്ടും യാത്രയിൽ പങ്കെടുത്തിരുന്നു

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Cinema

നാട്ടു നാട്ടു ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

Published

on

മുംബൈ: 95-ാം മത് ഓസ്കാർ പുരസ്ക്കാരത്തിൻ്റെ ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരവും ഈ ഗാനം സ്വന്തമാക്കിയിരുന്നു.

ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നും, ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു’വിനൊപ്പം ടെൽ ഇറ്റ് ലൈക്ക് എ വുമണിലെ ‘അപ്ലോസ്’, ടോപ് ഗൺ മാർമെറിക്കിലെ ലേഡി ഗാഗയുടെ ‘ഹോൾഡ് മൈ ഹാൻഡ്’, ബ്ലാക്ക് പാന്തർ വാഖണ്ട ഫോർ എവറിലെ റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’, എവരി തിംഗ് എവരി വെയർ ഓൾ അറ്റ് വൺസിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങൾക്കാണ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച മറ്റ് ഗാനങ്ങൾ.

Advertisement
head
Continue Reading

Featured