Cinema
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ : ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.ഗുരുഗ്രാമിൽ ഒരാളെ സന്ദർശിക്കാനെത്തിയ കൗശികിന്റെ ആരോഗ്യനില വഷളാകുകയും കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുംബൈയിലേക്ക് കൊണ്ടുവരും.
നടൻ, സംവിധായകൻ, നിർമ്മാതാവ്, ഹാസ്യനടൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സതീഷ് കൗശിക്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.
‘മിസ്റ്റർ ഇന്ത്യ’, ‘ദീവാന മസ്താന’, ‘ബ്രിക്ക് ലെയ്ൻ’, ‘സാജൻ ചലെ സസുരാൽ’ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘രൂപ് കി റാണി ചോറോൻ കാ രാജ’, ‘പ്രേം’, ‘ഹം ആപ്‌കെ ദിൽ മേ രേഹ്തേ ഹേ’, ‘തേരേ നാം’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Cinema
അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

കൊച്ചി: നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ലെയ്ക്ക വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. റഷ്യയില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന ചിത്രമാണ് ‘ലെയ്ക്ക’. നവാഗതനായ ഡോക്ടര്‍ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. മിനി സ്‌ക്രീനില്‍ ദമ്പതികളായി തിളങ്ങിയ ബിജു സോപാനവും നിഷാ സാരംഗും ദമ്പതികളായിതന്നെ സിനിമയില്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിപിഎസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ ഷംനാദും ഡോക്ടര്‍ രഞ്ജിത്ത് മണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ നടന്‍ നാസര്‍, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാര്‍ക്കോസ്, നന്ദനവര്‍മ്മ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പി. സുകുമാറാണ് ലെയ്ക്കയുടെ ക്യാമറാമേന്‍. പത്രപ്രവര്‍ത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബി.ടി.അനില്‍ കുമാര്‍, ശാന്തന്‍, പി.മുരളീധരന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സംഗീതം നല്‍കിയിരിയ്ക്കുന്നു. റോണീ റാഫേല്‍ പശ്ചാത്തലസംഗീതവും വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്‍ പ്രശസ്തനായ നേത്രശസ്ത്രക്രിയാ വിദഗ്ദന്‍കൂടിയാണ്. ഇതുവരെ അറുപതിനായിരത്തിലധികം പേര്‍ക്ക് കണ്ണ് ശസ്ത്രക്രിയ ചെയ്ത ആഷാദ് മുന്‍മുഖ്യമന്ത്രി വി.എസ്സ്.അച്യുതാനന്ദനുള്‍പ്പടെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ വിശ്വസ്തനായ നേത്രരോഗവിദഗ്ദനാണ്. അന്തരിച്ച സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പടെ ആഷാദിന്റെ പേഷ്യന്റായിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തിയിലെ മാറാണ്ടഹള്ളി ഗ്രാമത്തില്‍ ആഷാദ് ഒരേ ദിവസം നൂറില്‍ പരം ആളുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയതും ശ്രദ്ധേയമായിരുന്നു. 2018ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങളില്‍ മികച്ച സംവിധായകന്‍ ഉള്‍പ്പടെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ദേഹാന്തരം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആഷാദ് ശിവരാമന്‍. വൈദ്യ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ തമിഴ് താരം നാസര്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ‘ദേഹാന്തരം’ എന്ന ആഷാദിന്റെ ഹ്രസ്വചിത്രം കണ്ടതിനു ശേഷം ലെയ്ക്കയ്ക്ക് ഓക്കെ പറയുകയായിരുന്നു.
Cinema
ഹോളിവുഡ് ചിത്രം ‘ദി പോപ്സ് എക്സോർസിസ്റ്റ്’ ഏപ്രിൽ 7 ന്

അമേരിക്കൻ ഹൊറർ ചിത്രമായ “ദി പോപ്സ് എക്സോർസിസ്റ്റ്” എപ്രിൽ 7 ന് റിലീസിന് ലോകമെമ്പാടും റിലീസ് ചെയ്യും. ജൂലിയസ് അവെരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ഫാദർ ഗബ്രിയേൽ അമോർത്ത് ആയി അഭിനയിക്കുന്നത് അക്കാദമി അവാർഡ് ജേതാവ് റസ്സൽ ക്രോ ആണ് . ഡാനിയൽ സോവാട്ടോ, അലക്സ് എസ്സോ, ഫ്രാങ്കോ നീറോ എന്നിവരും ചിത്രത്തിലുണ്ട്.
ഇത് ഫാദർ ഗബ്രിയേൽ അമോർത്തിന്റെ “An Exorcist Tells His Story and An Exorcist: More Stories ” എന്ന പുസ്‌തകത്തിലെ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായി (ചീഫ് എക്സോർസിസ്റ്റായ) പ്രവർത്തിക്കുകയും തന്റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനം നടത്തുകയും ചെയ്ത പുരോഹിതനായ ഫാദർ ഗബ്രിയേൽ അമോർത്തിന്റെ യഥാർത്ഥ ഫയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കൂടിയാണിത്.
എക്സോർസിസ്റ്റായ ഒരു ആൺകുട്ടിയുടെ ഭയാനകമായ വസ്തുവകകൾ അന്വേഷിക്കുകയും വത്തിക്കാൻ തീവ്രമായി മറച്ചുവെക്കാൻ ശ്രമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചന പുറത്തെടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .
2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അയർലണ്ടിലെ ഡബ്ലിൻ , ലിമെറിക്ക് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത് . ഈ ചിത്രം സോണി പിക്ചർസ് ഏപ്രിൽ 7 ന് തീയേറ്ററുകളിൽ എത്തിക്കുന്നു .
Cinema
സൂപ്പർ ഹിറ്റ് സിനിമ പോലൊരു ജീവിതം,
ചിരിക്കാതെ ചിരിപ്പിച്ച മഹാനടൻ

- VEEKSHANAM WEB DESK
ഇന്നസന്റ്.
നിഷ്കളങ്കൻ എന്നാണ് ഈ വാക്കിനർഥം. എന്തിനാണ് ഇങ്ങനെ ഒരു പേരിട്ടതെന്ന് ഒരിക്കൽ ഇന്നസന്റിനോടു ചോദിച്ചു.
അപ്പനു വിവരമുള്ളതുകൊണ്ടെന്ന് മറുപടി. ഞാനൊരു നിഷ്കളങ്കനായിരിക്കുമെന്ന് അപ്പൻ കരുതിക്കാണും.
ഈ പേരു കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടായോ?
ഒരുപാടു പേര് പറ്റിച്ചു. അതിൽ സങ്കടമൊന്നുമില്ല. കുറച്ചു പേരേ ഞാനും പറ്റിച്ചിട്ടുണ്ട്.
അതാണ് ഇന്നസന്റ്. ഉരുളയ്ക്ക് ഉപ്പേരി പോലാണ് മറുപടി. ഓരോ വാക്കിലും കാണും ഒരു ചിരി ടച്ച്.
പാർലമെന്റിലേക്കുള്ള പടയോട്ടം മുതൽ കാൻസറിനെതിരായ പോരാട്ടം വരെ ഏതു വെല്ലുവിളിയും ചിരിച്ചു കൊണ്ടു മാത്രമേ ഇന്നാച്ചു നേരിട്ടിട്ടുള്ളു.

സിനിമാ നിർമാതാവായാണ് ഇന്നസന്റ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയത്തിനു തുടക്കം. അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു. ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇന്നസെന്റ് നിർമിച്ച ‘വിടപറയുംമുമ്പേ’, ‘ഓർമയ്ക്കായി’ എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ‘പത്താം നിലയിലെ തീവണ്ടി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം.
തുടർന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലിനയിച്ചു. പിന്നീട് നിർമാതാവായിട്ടാണ് രംഗപ്രവേശം. ‘ഇളക്കങ്ങൾ, ‘വിട പറയും മുമ്പേ’, ‘ഓർമ്മയ്ക്കായി’, ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്,’ ‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസിന്റെ ബാനറിൽ നിർമ്മിച്ചു. പിന്നീട് മുഴുവൻ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളിൽ ഒരുപോലെ തിളങ്ങി. 1989ൽ പുറത്തിറങ്ങിയ സിദ്ധിഖ് ലാലിന്റെ ‘റാംജി റാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാക്കി. ഭരതൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ധിഖ്ലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂർണമായും പുറത്തെടുത്തത്.
മലാമാൽ വീക്ക്ലി, ഡോലി സാജാ കെ രഖ്‌ന എന്നീ ഹിന്ദി ചിത്രങ്ങളിലും കന്നഡ ചിത്രമായ ശിക്കാരിയിലും തമിഴ് ചിത്രമായ ലേസാ ലേസാ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.
മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, കാൻസർ വാർഡിലെ ചിരി, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി, ദൈവത്തെ ശല്യപ്പെടുത്തരുത്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ ആത്മകഥയാണ്.
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളായിരുന്നു.
ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്റിലും നാഷണൽ ഹൈസ്‌കൂളിലും ഡോൺബോസ്‌കോ എസ്എൻഎച്ച് സ്‌കൂളിലുമായി പഠനം. പഠിക്കാൻ മണ്ടനായിരുന്നു എന്നു ഇന്നസന്റിന്റെ സാക്ഷ്യം. അതുകൊണ്ട് ഈ നിലയിലെത്തിയെന്നു തമാശ പറയുമെങ്കിലും പരീക്ഷയിലെ തോൽവി ജീവിതത്തിൽ വിജയമാക്കണമെന്ന് ഇന്നസന്റ് പുതുതലമുറയെ ഓർമിപ്പിക്കുമായിരുന്നു.
എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്.
നേടിയ പുരസ്കാരങ്ങൾ:
1989 – മികച്ച രണ്ടാമത്തെ നടൻ – Mazhavil Kavadi
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
2009 – മികച്ച നടൻ – പത്താം നിലയിലെ തീവണ്ടി
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
2001 – മികച്ച സഹനടൻ – രാവണപ്രഭു
2004 – മികച്ച സഹനടൻ – വേഷം
2006 – മികച്ച ഹാസ്യനടൻ – രസതന്ത്രം, യെസ് യുവർ ഓണർ
2008 – മികച്ച സഹനടൻ – ഇന്നത്തെ ചിന്താവിഷയം
മറ്റ് പുരസ്കാരങ്ങൾ
2007 – സത്യൻ പുരസ്കാരം
2008 – മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)
കുടുംബം:
ഭാര്യ : ആലീസ്
മകൻ: സോണറ്റ് പാർപ്പിടം (സോണറ്റ് ഇന്നസന്റ്)
ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തുടങ്ങിയ പാർലമെന്റി പ്രവർത്തനം ഇന്ത്യൻ പാർലമെന്റ് വരെയെത്തി. പാർലമെന്റിൽ പല മുതിർന്ന നേതാക്കളെക്കാൾ കൂടുതൽ സമയം ഇന്നസന്റ് പ്രസംഗിച്ചിട്ടുണ്ട്. എല്ലാം മലയാളത്തിൽ. ശരാശരി മികച്ച പ്രവർത്തനം എന്നാണ് ഈ പ്രസംഗങ്ങളെ വിലയിരുത്തുന്നത്. 2014ൽ കോൺഗ്രസിലെ ബെന്നി ബഹന്നാനെയണ് ചാലക്കുടി മണ്ഡലത്തിൽ ഇന്നസന്റ് പരാജയപ്പെടുത്തിയത്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login