Connect with us
48 birthday
top banner (1)

Ernakulam

ശരീരത്തിന് വിറയൽ, എംകെ കണ്ണന്റെ ഇന്നത്തെ ചോദ്യംചെയ്യൽ അവസാനിപ്പിച്ച് ഇഡി

Avatar

Published

on

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലുമായി സിപിഎം നേതാവ് എൻ കെ കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ശരീരത്തിന് വിറയൽ ഉണ്ടെന്ന് കണ്ണൻ പറഞ്ഞതാവും ഇഡി വ്യക്തമാക്കി. ഇതേ തുടർന്ന് ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചു. എന്നാൽ ഇഡിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്റെ പ്രതികരണം. തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പൂർണ്ണ ആരോ​ഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വിശദമാക്കി. അതേസമയം കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണൻ ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് രാമനിലയത്തിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായത്.

Advertisement
inner ad

ഇത് രണ്ടാം തവണയാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം.

Advertisement
inner ad

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

കൊ​യി​ലാ​ണ്ടിയിൽ ആ​ന​യി​ട​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി

Published

on

കൊച്ചി: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ഭഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ന​യി​ട​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തോ​ടും വ​നം​വ​കു​പ്പി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യ ഹൈ​ക്കോ​ട​തി, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.ര​ണ്ട് ആ​ന​ക​ളു​ടെ ഉ​ള്‍​പ്പെ​ടെ ഫീ​ഡി​ങ് റ​ജി​സ്റ്റ​ര്‍, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍, മ​റ്റു ര​ജി​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ലൈ​വ്സ്റ്റോ​ക് ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ന്തി​നാ​ണ് ഇ​ത്ര ദൂ​ര​ത്തേ​ക്ക് ആ​ന​യെ കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ആ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചോ​ദി​ച്ചു.

Continue Reading

Featured