38 വർഷം മുൻപ് കാണാതായ സൈനികന്റെ മൃതദേഹം സിയാചിനിൽ കണ്ടെത്തി

ന്യൂഡൽഹി: 38 വർഷങ്ങൾക്ക് മുൻപ് സിയാച്ചിനിൽ കാണാതായ ഇന്ത്യൻ സൈനികൻറെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് സൈനികകേന്ദ്രങ്ങൾ. 1984 മെയ് 29 മുതൽ കാണാതായ 19 കുമയൂൺ റെജിമെൻറിലെ സൈനികനായ ചന്ദർശേഖർ ഹർബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പാകിസ്താനെതിരെ പോരാടാൻ 1984ൽ സിയാച്ചിനിലെ ഗ്യോങ്‌ല ഹിമാനിയിലേക്കുള്ള ‘ഓപ്പറേഷൻ മേഘദൂതിനായി’ വിന്യസിച്ച 20 സൈനികരിൽ ഒരാളായിരുന്നു ചന്ദർശേഖർ ഹർബോള. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ ഹിമക്കാറ്റിൽ 20 സൈനികരെയും കാണാതാവുകയായിരുന്നു. ഇതുവരെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്. ബാക്കിയുള്ള അഞ്ച് പേരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

Related posts

Leave a Comment