ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്നെത്തിക്കും

ന്യൂഡല്‍ഹിഃ അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിനിടെ, പോര്‍മുഖത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്നു രാത്രിയോടെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. മൃതദേഹം ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് റെഡ്ക്രോസ് അധികൃതര്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു കൈമാറി. ഇന്നു രാത്രിയോടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.

രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്നലെ താലിബാന്‍ റെഡ്‌ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷഭൂമിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യങ്ങള്‍ ഐക്യരാഷ്‌ട്ര സഭ ചര്‍ച്ചചെയ്തിരുന്നു. സിദ്ദിഖിയുടെ നിര്യാണത്തില്‍ ഇന്ത്യ ശക്തമായ നടുക്കവും പ്രതിഷേധവും യുഎന്‍ സമിതിയെ അറിയിച്ചു.

Related posts

Leave a Comment