Connect with us
48 birthday
top banner (1)

Featured

ഒൻപതു മണിക്കൂർ, 53 കിലോമീറ്റർ:
ജനനായകന്റെ വിലാപയാത്ര കൊട്ടാരക്കരയിലേക്ക്

Avatar

Published

on

  • VEEKSHANAM WEB TEAM

കൊല്ലം : ദേശിംഗനാടിന്റെ ഹൃദയത്തിലൂടെ സ്‌നേഹ പ്രവാഹമായി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര മണ്ക്കൂറുകൾ വൈകുന്നു. രാവിലെ തലസ്ഥാനത്തു നിന്നു പുറപ്പെട്ട വിലാപ യാത്ര 9 മണിക്കൂറെടുത്താണ് 53 കിലോമീറ്റർ പിന്നിട്ട് ആയൂരിലെത്തിയത്. ഇ കുറിപ്പ് തയാറാക്കുന്ന അഞ്ചു മണിക്ക് യാത്ര വാളകത്തേക്കു നീങ്ങുന്നു. ആറു മണിയോടെ കൊട്ടാരക്കരയിലെത്തുമെന്നാണു കരുതുന്നത്. രാത്രി ഏഴു മണിയോടെ ജില്ലാ അതിർത്തിയായ ഏനാത്ത് എത്തിച്ചേരും. തുടർന്ന് പത്തനംതിട്ട ജില്ലയിലെ അടൂരിലേക്കു നീങ്ങും.
രാവിലെ ഇടവിട്ട് പെയ്ത മഴയും കടുത്തചൂടും അവഗണിച്ച് ആയിരങ്ങൾ എം സി റോഡിന്റെ ഇരുവശങ്ങളിലും പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തുനിന്നു.
നിലമേൽ മുതൽ ഏനാത്തുവരെ കവലകളും കമ്പോളങ്ങളും എന്ന ഭേദമില്ലാതെ ജനങ്ങൾ വിലാപയാത്രയുടെ ഒഴുക്കിനെ മന്ദഗതിയിലാക്കി.
ജില്ലാ അതിർത്തിയായ നിലമേൽ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലർച്ചെമുതൽ സർവ്വമത പ്രാർത്ഥന തുടങ്ങിയിരുന്നു. ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നുകൊണ്ടിരുന്നു. വിലാപ വാഹന വ്യൂഹം കിളിമാനൂരിൽ നിന്ന് തിരിച്ചു എന്നറിഞ്ഞതോടെ നിലമേൽ മനുഷ്യസാഗരമായി.
കൊല്ലം ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പുഷ്പചക്രം ചാർത്തി പ്രിയ നേതാവിന്റെ ഭൗതിക ശരീരം ജില്ലയിലേക്ക് ഏറ്റുവാങ്ങി.
ഉമ്മൻചാണ്ടിയുടെ മകൻ അടക്കം കുടുബാംഗങ്ങളും കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബെന്നിബഹാനാൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, ഷാഫിപറമ്പിൽ തുടങ്ങിയ ന്തോക്കളും മൃതദേഹം വഹിക്കുന്ന വഹനത്തിലുണ്ടായിരുന്നു.
ആന്റോ ആന്റണി, അടൂർ പ്രകാശ്, ശശിതരൂർ, വി കെ ശ്രീകണ്ഠൻ, പി സി വിഷ്ണുനാഥ്, അഡ്വ. എ ഷാനവാസ്ഖാൻ, ചാമക്കാല ജ്യോതികുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.
യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, എം എം നസീർ, പഴകുളം മധു, ബിന്ദുകൃഷ്ണ, എ കെ ഹഫീസ്, എൽ കെ ശ്രീദേവി, എസ് വിപിനചന്ദ്രൻ തുടങ്ങിയ നേതാക്കൾ നേരത്തെ തന്നെ നിലമേൽ ഏത്തിയിരുന്നു.
ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി ആർ സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ് ഷീന പറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured