Connect with us
48 birthday
top banner (1)

Kerala

റഷ്യയിൽ തടാകത്തിൽ വീണു മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Avatar

Published

on

കൊല്ലം: റഷ്യയിൽ തടാകത്തിൽ വീണ് മരിച്ച കൊല്ലം സ്വദേശിയായ എം.ബി.ബി.എസ്. വിദ്യാർത്ഥി സിദ്ധാർത്ഥ് സുനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം നാളെ നടക്കും. ഉളിയക്കോവിൽ സാഗരനഗർ സുനിൽകുമാർ, പാർവതി ദമ്പതികളുടെ മകനാണ്. റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാംവർഷ വിദ്യാർത്ഥി ആയിരുന്നു സിദ്ധാർത്ഥ്. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള തടാകത്തിൽ ആയിരുന്നു അപകടം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

സിപിഎം -സിപിഐ തുറന്ന പോര്

Published

on

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

Advertisement
inner ad

ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.

Advertisement
inner ad

ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.

അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

Advertisement
inner ad
Continue Reading

Kozhikode

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇഖ്റ ആശുപത്രിയിലെ ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം സ്വദേശി അല്‍ അമീന്‍ (24) ആണ് മരിച്ചത്. കുഴഞ്ഞുവീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured