Connect with us
head

Ernakulam

ഡിമെൻഷ്യ സൗഹൃദ സമൂഹം ലക്ഷ്യമിട്ട് ‘ബോധി’

മണികണ്ഠൻ കെ പേരലി

Published

on


കൊച്ചി : ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിൻ കോർപറേഷൻ കൗണ്സിലർമാർക്ക് ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നൽകി . എറണാകുളം ജില്ല ഭരണകൂടവും, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന’ ബോധി’പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസ് നടത്തിയത്. ബോധി മാസ്റ്റർ ട്രെയിനർ ആൻഡ് സൈക്കോളജിസ്റ് ബിബി ഡൊമിനിക് ഐക്കര ക്ലാസ് നയിച്ചു .ബോധി കോർഡിനേറ്റർ അനില ജെയിൻ നേതൃത്വം നൽകി

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

എറണാകുളത്ത് കുത്തേറ്റു മരിച്ചു

Published

on

എറണാകുളം: നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഇന്നലം രാത്രിയാണ് സംഭവം. ഇന്നു രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

Continue Reading

Ernakulam

തൃക്കാക്കര ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് മാതൃകാ സ്ഥാപനമാക്കും: മുഖ്യമന്ത്രി

Published

on

  • ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ പാർപ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് ഉമാ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ അന്തേവാസികളിൽ അധികവും വിചാരണ തടവുകാ
രാണ്. സാമ്പത്തിക പരാധീനതയുള്ളവർക്ക് സൗജന്യ നിയമ സഹായവും നൽകുന്നുണ്ട്.
വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുൻനിർത്തി വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴിൽ പരിശീലനവും നൽകിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുൻനിർത്തി യുള്ള മെറ്റൽ ഡിറ്റക്ടർ, സി സി ടിവി, വീഡിയോ കോൺ
ഫറൻസിംഗ്, കുട്ടികൾക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോകോൾ സംവിധാനങ്ങൾ എന്നിവയും നിലവിലുണ്ട്- മന്ത്രി അറിയിച്ചു.

Continue Reading

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

Featured