നേവൽ എൻ. സി.സി കേഡറ്റുകളുടെ പായ് വഞ്ചി സാഹസിക യാത്രാ പര്യടനം തുടരുന്നു.

എൻ.സി.സി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പായ് വഞ്ചി സാഹസിക യാത്ര കൊച്ചി നേവൽ ബേസിൽ നിന്നും നവംബർ 3ന് ആരംഭിച്ച് കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയിൽ പുരോഗമിക്കുന്നു. 7 കേരള നേവൽ യൂണിറ്റ് ആധിത്യo വഹിക്കുന്ന ഈ സാഹസിക യാത്ര 2 വെയ്ലർ ബോട്ടുകളിലായി കേരളത്തിലെ അഞ്ച് നേവൽ എൻ.സി.സി യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളെയും കൊണ്ട് 150 കിലോമീറ്റർ പിന്നിട്ടു. കായലിൽ കൂടി പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ സാഹസിക പര്യടനം കേഡറ്റുകൾക്ക് ബോട്ട് പുളളിംഗിലും സെയ്ലിഗിലും പ്രാവീണ്യം നേടാനുപകരിക്കുന്നു. അഞ്ചാം ദിവസം കേരള- ലക്ഷദ്വീപ് എൻ. സി.സി അഡീഷണൽ ഡയറക്ടർ ജനറൽ ആയ മേജർ ജനറൽ എം.സ് ഗിൽ നെടുങ്ങാട് ജട്ടിയിൽ വച്ച് സാഹസിക പര്യടനം സന്ദർശിക്കുകയും കേഡറ്റുകളെ അഭിസംബോധ ന ചെയ്യുകയും ചെയ്തു. എൻ.സി.സി എർണാകുളം ഗ്രൂപ്പ് കമാൻഡർ കോമഡോർ ഹരികൃഷ്ണൻ, 7 കേരള നേവൽ യൂണിറ്റ് കമാൻഡിഗ് ഓഫീസർ കമാൻഡർ സിബി തോമസ് പി, എ.എൻ.ഒ മാരായ സബ്.ലഫ്. ആൽസൺ മാർട്ട്, സെക്കൻഡ് ഓഫീസർ സുനിൽ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment