Featured
ബിഹാറിലെ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് അപകടം; 18 വിദ്യാർത്ഥികളെ കാണാതായി
മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് അപകടം. 34 വിദ്യാർത്ഥികളിൽ 18 കുട്ടികളെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. എട്ടുവയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസിയായ ജയറാം കുമാർ പറഞ്ഞു.
ഇവർ നദിയുടെ മറുകരയിലുള്ള സ്‌കൂളിലെ വിദ്യാർഥികളാണ്. സ്‌കൂൾ സമയമായതിനാൽ ബോട്ടിൽ നിരവധി പേരുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍ മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകിയതായും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബോട്ടിൽ കൂടുതൽ പേരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് സൂചന.
Delhi
ആശ്രിത നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി; എംഎൽഎയുടെ മകന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച്, സുപ്രീംകോടതി
ന്യൂഡൽഹി: ആശ്രിത നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎല്‍എയുമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒരു മുൻ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.അതേസമയം, പ്രശാന്ത് സർവീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹർജികാരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എൻജിനിയറായി ആശ്രിത നിയമനം നല്‍കിയത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സർവീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സർവീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
Ernakulam
സയൻസ്, കൊമേഴ്സ് കരിയർ സ്വപ്നങ്ങൾക്ക് പാത തെളിച്ച് അൻവർ സാദത്ത് എംഎൽഎയുടെ കരിയർ കേഡറ്റ് പദ്ധതി
ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ്ന്റെ ഭാഗമായുള്ള സയൻസ്, കൊമേഴ്സ് കരിയർ കേഡറ്റ്സ് ആലുവ ഗവർമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് 2024 നവംബർ 30 രാവിലെ 11 മണിക്ക് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അദ്ധ്യപകരുടെയും മാതാപിതാക്കളുടെയും ആത്മാർത്ഥമായ പിന്തുണ ഈ പദ്ധതിക്ക് വലിയ കരുത്താണ് നൽകുന്നതെന്നും, ഇത്തരത്തിലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികളെ അടിസ്ഥാനമാക്കി ഭാവിയിൽ ഉയർച്ചകൾ കൈവരിക്കാൻ വഴിയൊരുക്കുമെന്നും, ഉന്നത ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അലൈവ് പദ്ധതിയിലൂടെ ഉയർത്തുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സയൻസ് കോമേഴ്സ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം കുട്ടികളാണ് കരിയർ കേഡറ്റ് പ്രോഗ്രാമിൽ പങ്കെടുത്തത്. സയൻസ് കോമേഴ്സ് കേഡറ്റ്കളായി 240 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
സയൻസ് കേഡറ്റ് വർക്ക്ഷോപ്പിൽ അതിന്റെ പ്രായോഗിക അവസരങ്ങളെക്കുറിച്ച് ഡോ. മനു (ഹെഡ് ഓഫ് ഫിസിക്സ്, യൂണിയൻ ക്രിസ്ത്യൻ കോളേജ്),സഫയർ ഫ്യൂച്ചർ അക്കാഡമിയുടെ സി.ഇ.ഒ. പി. സുരേഷ് കുമാർ എന്നിവർ വിശദീകരിക്കുകയും കൂടാതെ ശാസ്ത്രീയ മേഖലകളിൽ നിന്നും തങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
കൊമേഴ്സ് വിദ്യാർത്ഥികൾക്ക് സംരംഭകത്വവും സാമ്പത്തികവും ആയ കാര്യങ്ങളെക്കുറിച്ചും, ബിസിനസ് മേഖലകളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി ഡോ. രാജി (ഹെഡ് ഓഫ് കൊമേഴ്സ്, സെന്റ് സേവിയേഴ്‌സ് കോളേജ്), ട്രിപ്പിൾ ഐ അക്കാഡമിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ആസിഫ്, പ്രണവ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സോഷ്യൽ എൻജിനീയറിങ് വി ക്യാൻ സോഷ്യൽ ഇന്നോവേഴ്സിന്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രൊജക്റ്റ് കോർഡിനേറ്റർ ഐറിൻ ജോയ്, വി ക്യാൻ സോഷ്യൽ ഇന്നവേറ്റേഴ്സ് കോ ഫൗണ്ടർ ഷാർജറ്റ് കെ വി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Featured
മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ ആശ്രിത നിയമനം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു, സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്ന് സർക്കാർ വാദിച്ചപ്പോൾ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻജിനീയറിങ് ബിരുദമുള്ള ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായാണ് നിയമിച്ചത്. ഈ വിധി പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശമ്പളവും ആനുകൂല്യവും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
Kerala2 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login