Connect with us
48 birthday
top banner (1)

Kerala

ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും നോക്ക് കുത്തി: വി.ഡി. സതീശൻ

Avatar

Published

on

കൊച്ചി: ശബരിമലയിൽ സർക്കാരിനും ദേവസ്വം ബോർഡിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഉൾപ്പെടെയുള്ള അയ്യപ്പ ഭക്തർ പന്തളത്ത് യാത്ര അവസാനിപ്പിച്ചു മ‌ങ്ങുകയാണ്. 20 മണിക്കൂറോളമാണ് ഭക്തർ കാത്തുനിൽക്കുന്നത്. സർക്കാരിനും ദേവസ്വം ബോർഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് അയ്യപ്പ ദർശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സർക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാൻ തയാറാകുന്നില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു. എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോൾ ദേവസ്വം ബോർഡ് പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ദേവസ്വം ബോർഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. അവധി ദിവസങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയിൽ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയത്.
കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സർക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ശബരിമലയിൽ നന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നൽകുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാർ ടൂർ പോയിരിക്കുകയാണ്. ഓൺലൈൻ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്.
ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയിൽ എത്തിയിട്ടുണ്ട്. ശബരിമലയിൽ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് നൽകും.

യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ റോഡരുകിൽ നിന്ന് കരിങ്കൊടി കാണിച്ചാൽ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവർത്തനവുമാകും. അവരെ കൈകാര്യം ചെയ്യണമെന്നും ജീവൻരക്ഷാ പ്രവർത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ എസ്.എഫ്.ഐക്കാർ പൊലീസ് ഒത്താശയിൽ റോഡിന്റെ നടുവിൽ നിന്നാണ് ഗവർണറുടെ വാഹനം തടത്തു നിർത്തി ആ വാഹനത്തിൽ അടിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.
കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിയും ഹെൽമറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് കൈ കൊടുക്കാൻ പറയുന്നത് എന്തൊരു വിരോധാഭാസമാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മംഗളം ഫോട്ടോഗ്രാഫറുടെ കഴുത്തിന് ഞെക്കുന്നത് കണ്ടിട്ടും കൊലച്ചിരിയോടെയാണ് മുഖ്യമന്ത്രി പോയത്. വഴിയിൽ നിൽക്കുന്നവരെയൊക്കെ തല്ലുകയാണ്. തന്റെ നേതാക്കളെ കാണാൻ മറൈൻ ഡ്രൈവിൽ എത്തിയ ഡി.വൈ.എഫ്.ഐക്കാരനെ ചവിട്ടിക്കൂട്ടി. ആരെയും കിട്ടിയില്ലെങ്കിൽ കൂടെ നിൽക്കുന്നവരെയും ചവിട്ടിക്കൂട്ടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വളർത്തുന്നതെന്നും സതീശൻ പരിഹസിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ട പീഡനക്കേസ് ; സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്, പഴുതടച്ചുള്ള അന്വേഷണം വേണമെന്ന്; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെണ്‍കുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.അഞ്ച് വർഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുർബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്ബുകളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വാ‍ർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്ബോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Kerala

പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട, നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

Published

on

തൃശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. 16-കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.

ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികള്‍ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ട പീഡനക്കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

Published

on

പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേർ അ‍ഞ്ചുവർഷമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന.ഇന്നലെ രാത്രി വൈകി മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പമ്ബയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ എട്ട് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. പ്ലസ്ടു വിദ്യാർത്ഥി മുതല്‍ പരിശീലകൻ വരെ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു പിടിയിലായവരില്‍ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.കാമുകനും കാമുകന്റെ കൂട്ടുകാരും പിതാവിൻറെ സുഹൃത്തുക്കളും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിൻറെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചെന്ന വിവരവും പെണ്‍കുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.

Advertisement
inner ad

അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. 2019 ല്‍ വിവാഹവാഗ്ദാനം നല്‍കി കാമുകൻ പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.തുടർന്ന് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചു വർഷത്തിനിടെ അറുപതിലേറെ ആളുകള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചത്. തുടർന്ന് അവർ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ആറ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍ നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്.പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച കാമുകൻ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടിൻ സുബിനാണ്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതിയാണ് സുബിൻ. സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി.

Advertisement
inner ad

പെണ്‍കുട്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. അച്ഛന്റെ ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്സല്‍ ഇതേ സ്റ്റേഷനില്‍ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസില്‍ പ്രതിയാണ്. മറ്റൊരു കേസില്‍ അറസ്റ്റിലായ കണ്ണപ്പൻ എന്ന സൂധീഷ് ക്രിമിനല്‍ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.

Advertisement
inner ad
Continue Reading

Featured