പന്നിക്ക് വെച്ചത് പട്ടിക്ക് കൊണ്ടു ; രണ്ടുപേർ അറസ്റ്റിൽ

പാലോട് : കാട്ടുപന്നികളെ കുടുക്കാൻ വെച്ചിരുന്ന പടക്കം കടിച്ച് മൂന്ന് നായ്ക്കൾ ചത്ത സംഭവത്തിൽ 2 പേർ പിടിയിൽ. പാലുവള്ളി ചൂടൽ ടിന വിലാസത്തിൽ ബിജു എന്ന മൂങ്ങ ബിജു (45) പാലുവള്ളി മീൻമുട്ടി പൊയ്യാറ്റ് മൺപുറത്ത് തടത്തരി കത്ത് വീട്ടിൽ ബിജു എന്ന കടമാൻ ബിജു (40) എന്നിവരാണ് പാലോട് പോലീസിന്റെ പിടിയിലായത്. 1,2 തിയ്യതികളിൽ കുടവനാട് പ്രദേശത്തെ റബ്ബർ തോട്ടത്തിൽ മൂന്നു നായ്ക്കളെ തല ചിതറിയ രീതിയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മൂന്നു നായ്ക്കളെയും പാലോട് വെറ്റിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു. കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച കേസിൽ ഇതിനുമുൻപും പ്രതികൾക്കെതിരെ വനംവകുപ്പിന്റെ കേസുണ്ട്.നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാറിനെ നിർദ്ദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി കെ മനോജിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.

Related posts

Leave a Comment