പന്നിപടക്കത്തിൽ ചവിട്ടി വിദ്യാർഥിയുടെ കാൽപാദം നഷ്ടപ്പെട്ടു

ആലപ്പുഴ: പന്നിപ്പടക്കത്തിൽ അറിയാതെ ചവിട്ടിയ വിദ്യാർഥിയുടെ കാൽപാദം ചിന്നിച്ചിതറി. ഏരൂർ നിസാം മൻസിലിൽ മുനീറിനാണ് അപകടം സംഭവിച്ചത്. വീട്ടുകാരോടൊപ്പം എണ്ണപ്പന തോട്ടത്തിലേക്ക് പോകവെ വഴിയിൽ കിടന്നിരുന്ന പടക്കത്തിൽ മുനീർ ചവിട്ടുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിൽ കാൽപാദം ചിന്നി ചിതറി തെറിച്ചു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മുനീറിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment