ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു

ജയ്പുര്‍: ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു. ജയ്പുരിലെ ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് കുമാര്‍ നഗര്‍(28) ആണ് മരിച്ചത്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഉപയോഗിച്ചുകൊണ്ടിരിക്കേയാണ് പൊട്ടിത്തെറിച്ചത്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു രാകേഷ്. ഇലക്ട്രിക് ഔട്ട്‌ലെറ്റില്‍ കുത്തിവെച്ചുകൊണ്ടാണ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചത്. അപകടമുണ്ടായ ഉടന്‍ അബോധാവസ്ഥയിലായ രാകേഷ് ചികിത്സയ്ക്കിടയിലാണ് മരണപ്പെട്ടത്. രാകേഷിന്റെ ചെവികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലാണ് രാകേഷിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടയില്‍ ഹൃദയസ്തംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Related posts

Leave a Comment