‘ജനാധിപത്യചേരിക്ക് കരുത്തായി നീല വസന്തം’ ; സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ കെഎസ്‌യു മുന്നേറ്റം

കൊച്ചി : സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കെ എസ് യുവിന് മികച്ച മുന്നേറ്റം. പ്രധാന കോളേജുകളിൽ എല്ലാം മികച്ച ഭൂരിപക്ഷത്തോടെ കെഎസ്‌യു യൂണിയൻ നേടി.തിരുവനന്തപുരം സി ഇ ടി എൻജിനീയറിങ് കോളേജ് വർഷങ്ങൾക്കുശേഷം എസ്എഫ്ഐയിൽ നിന്നും കെഎസ്‌യു പിടിച്ചെടുത്തു. ഇടുക്കി തൊടുപുഴ മുട്ടം കോളേജിൽ ചരിത്രത്തിലാദ്യമായി മുഴുവൻ സീറ്റിലും കെ എസ് യു വിജയിച്ചു. വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കെഎസ്‌യു-എംഎസ്എഫ് സഖ്യം നിലനിർത്തി.പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കെ എസ് യു -എംഎസ്എഫ് സഖ്യം എസ്എഫ്ഐ യിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് എഞ്ചിനീയറിങ് കോളേജിലും പ്രധാന സീറ്റുകളിൽ എല്ലാം കെ എസ് യു മുന്നണി ഉജ്ജ്വല വിജയം നേടി.

Related posts

Leave a Comment