നീലചിത്രനിർമ്മാണം ; വിവാഹമോചനത്തിനൊരുങ്ങി ശിൽപ ഷെട്ടി

മുംബൈ: നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെ ഭാര്യ ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെക്കുറിച്ച്‌ നടിക്ക് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുറത്ത്വരുന്ന റിപ്പോർട്ടുകൾ. അതിനാൽ തന്നെ അറസ്റ്റ് നടിയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. രാജ് കുന്ദ്രയിൽ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശിൽപയുടെ തീരുമാനം എന്നാണ് സൂചന.

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുമെന്നതിനാൽ രാജുകുന്ദ്രയിൽ നിന്ന് വേർപിരിയാനാണ് ശിൽപയുടെ തീരുമാനം. മാത്രമല്ല, രാജ് കുന്ദ്രെയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ് കുന്ദ്രെ അധാർമികമായി സമ്പാദിച്ച പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.ജോലിക്ക് വേണ്ടി കരൺ ജോഹർ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദർശൻ എന്നിവരുെട അടുത്ത പടത്തിൽ ശിൽപ അഭിനയിക്കുമെന്നാണ് സൂചന.സൂപർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനും മക്കളെ വളർത്താനും ജോലിയിൽ മുഴുകുകയാണ് നല്ലത് എന്ന് ശിൽപ കരുതുന്നു. രാജ് കുന്ദ്രെയുടെ അറസ്റ്റിനെക്കുറിച്ച് ശിൽപ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ജോലി ചെയ്യുകയും സാമ്പത്തിക സ്വാശ്രയത്വം നേടുകയുമാണ് ഇപ്പോൾ ചെയ്യേണ്ടതെന്നാണ് ശിൽപ കരുതുന്നതെന്ന് താരത്തിൻറെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts

Leave a Comment