നീലചിത്ര നിർമാണം ; സംവിധായകൻ അറസ്റ്റിൽ

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അറസ്റ്റിൽ. അഭിജിത് ബോംബലെയാണ് (41) അറസ്റ്റിലായത്. നീലച്ചിത്ര നിർമാണവുമായി നേരത്തെ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുമായുള്ള അഭിജിത്തിന്റെ ബന്ധം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് മുംബൈ ക്രൈംബ്രാഞ്ച്. മാൽവാനി പോലീസ് സ്റ്റേഷനിൽ ലഭിച്ച യുവതിയുടെ പരാതിയുടെ പുറത്താണ് സംവിധായകനെതിരെ അന്വേഷണം. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും നീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. രാജ് കുന്ത്രയുടെ കമ്പനിയിൽ ജോലി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാൾ യുവതിയെ സമീപിച്ചത്. ഇതിനുശേഷമാണ് നീല ചിത്രത്തിൽ അഭിനയിക്കാൻ യുവതിയെ നിർബന്ധിച്ചത്. യുവതി ആവശ്യം നിരസിച്ചതോടെ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മുഖം മറച്ച് അഭിനയിക്കാമെന്ന വ്യവസ്ഥയിൽ യുവതി സമ്മതിക്കുകയായിരുന്നു. എന്നാൽ മുഖംമറക്കാൻ ഇവർ സമ്മതിച്ചില്ല എന്ന് മാത്രമല്ല ഒരു ലക്ഷം രൂപ പ്രതിഫലം പറഞ്ഞയിടത്ത് 35,000 രൂപ നൽകി യുവതിയെ ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. മൽവാനി പോലീസ് സ്റ്റേഷനിൽ നിന്നും കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. മുംബൈയിൽ വെച്ച് ഇയാൾ നീലചിത്രങ്ങൾ നിർമ്മിച്ചതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ നാലു പേർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.രാജ്​കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച ഗെഹ്​ന വസിഷ്ട്ട് ഉൾപ്പെടെ മൂന്നു പേരാണ് മറ്റു പ്രതികൾ.

Related posts

Leave a Comment