ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആദ്യ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. 2390.88 അടിയാണ്ജലനിരപ്പ് ഉയർന്നത്. 2403 ആണ് ഡാമിന്റെ സംഭരണ പരിധി. 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. പരമാവധി ജലനിരപ്പിലെത്താൻ 5 അടി ബാക്കിയുള്ളുപ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടും പിന്നെയും ഒരടി കൂടി ഉയർന്നാൽ ഡാം തുറന്നു വിടുകയും ചെയ്യും. കഴിഞ്ഞ വർഷം ഇതേ സമയത്ത്‌ ജലനിരപ്പ് 2392.52 അടി ആയിരുന്നു

Related posts

Leave a Comment