Connect with us
48 birthday
top banner (1)

Delhi

രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞു: ഉപവാസ സമരം തുടരുമെന്ന് ജലവിഭവ മന്ത്രി അതിഷി

Avatar

Published

on

ന്യൂഡല്‍ഹി: ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ട് ജല പ്രതിസന്ധിയില്‍ ഡല്‍ഹി ജലവിഭവ മന്ത്രി അതിഷിയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്കു കടന്നു. തന്റെ ശരീരത്തിനെന്തു സംഭവിക്കുമെന്നുള്ളത് വിഷയമല്ലെന്നും അയല്‍ സംസ്ഥാനമായ ഹരിയാന ഡല്‍ഹിക്ക് അര്‍ഹിക്കുന്ന വെള്ളം നല്‍കുന്നതുവരെ ഉപവാസ സമരം തുടരുമെന്നും അവര്‍ പ്രതികരിച്ചു. എന്റെ രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞുവരികയാണ്. ശരീര ഭാരവും കുറഞ്ഞു. കെറ്റോണിന്റെ അളവ് വളരെ ഉയര്‍ന്നിട്ടുണ്ട്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, എന്റെ ശരീരം എത്ര കഷ്ടപ്പെട്ടാലും ഹരിയാനയില്‍നിന്ന് വെള്ളം പുറത്തുവിടുന്നത് വരെ ഞാന്‍ ഉപവാസം തുടരും – അതിഷി പറഞ്ഞു. ഞായറാഴ്ച ഡോക്ടര്‍മാര്‍ വന്ന് തന്നെ പരിശോധിച്ചതായും വിഡിയോ സന്ദേശത്തില്‍ അവര്‍ അറിയിച്ചു.

ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയില്‍നിന്നുള്ള 100 മില്യന്‍ ഗാലന്‍ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡല്‍ഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ അടച്ചു. ഇതോടെ വരും ദിവസങ്ങളില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും. ബാരേജില്‍ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡല്‍ഹിയിലേക്കു തുറക്കേണ്ട ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്ന് ജനങ്ങള്‍ക്ക് വെള്ളം നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. പരിഹാരമുണ്ടാകുന്നതുവരെ ജലസത്യഗ്രഹം തുടരും- അതിഷി പറഞ്ഞു.

Advertisement
inner ad

അതിനിടെ, ഡല്‍ഹി നഗരത്തിന് അധിക വെള്ളം നല്‍കാനാകുമോ എന്ന് പരിശോധിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നല്‍കിയതായി ഞായറാഴ്ച ആപ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ ഡല്‍ഹിയില്‍ എത്തി

Published

on


ന്യൂഡല്‍ഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡല്‍ഹിയില്‍ എത്തി. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്‍ന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇന്തോനേഷ്യയില്‍ നിന്നുള്ള 352 അംഗ മാര്‍ച്ചും ബാന്‍ഡ് സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement
inner ad

ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളതെന്നും സമഗ്രപരവും തന്ത്രപവുമായ പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇത് നാലാം തവണയാണ് ഒരു ഇന്തോനേഷ്യന്‍ നേതാവ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത്. 1950ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് സുകാര്‍ണോ പങ്കെടുത്തിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു പ്രധാന അതിഥി.

Advertisement
inner ad
Continue Reading

Delhi

അതി ശൈത്യത്തിൽ മുങ്ങി രാജ്യ തലസ്ഥാനം

Published

on

ന്യൂഡൽഹി: അതിശൈത്യത്തിൽ മുങ്ങി രാജ്യ തലസ്ഥാനം. ഇന്ത്യാ ​ഗേറ്റും കർത്തവ്യ പഥും ഉൾപ്പെടെയുള്ള മേഖലകളിൽ മൂടൽമഞ്ഞ് കാരണം കാഴ്ച വ്യക്തമല്ലാത്ത സ്ഥിതിയാണ്. അതിശൈത്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്.

Continue Reading

Delhi

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 24കാരന്‍ മരിച്ചു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കല്‍ കാട്ടുപുതുശേരിയില്‍ വാഹനാപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ പള്ളിക്കല്‍ സ്വദേശി 24 വയസ്സുള്ള മുഹമ്മദ് ഹാഷിദ് ആണ് മരിച്ചത്.
കാട്ടുപുതുശ്ശേരി പാല്‍ സൊസൈറ്റിക്ക് മുന്നിലായിരുന്നു അപകടം. പള്ളിയ്ക്കല്‍ ഭാഗത്തുനിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും എതിര്‍ ദിശയില്‍ നിന്നു വന്ന ടിപ്പറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ബൈക്കില്‍ ഇടിച്ച ശേഷം ടിപ്പര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ പള്ളിക്കലില്‍ വെച്ച് ടിപ്പറിനെ തടയുകയായിരുന്നു. സംഭവത്തില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തു.

Continue Reading

Featured