ഇൻകാസ് യുത്ത് വിംഗ് യുഎഇ യുംദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യതിനാഘോഷത്തിന്റെ ഭാഗമായി, ഇൻകാസ് യുത്ത് വിംഗ് യുഎഈ യും, ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായി ദുബായ് റാഷിദിയ ലുലു മാർക്കറ്റിന് സമീപത്ത് വെച്ച് മൊബൈൽ രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. ഇൻകാസ് യൂത്ത് വിങ് പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നൂറോളം പേർ രക്ത ദാനം ചെയ്തു. മൊബൈൽ രക്തധാന ക്യാമ്പിന് ഇൻകാസ് യുത്ത് വിംഗ് മെഡിക്കൽ വിങ് ചെയർമാൻ അൽജാസ്, വൈസ് പ്രസിഡന്റ്റുമാരായ ബിബിൻ ജേക്കബ്‌ , ഫിറോസ് കാഞ്ഞങ്ങാട്, ട്രെഷറർ സനീഷ് കുമാർ, മെഡിക്കൽ വിങ് കോർഡിനേറ്റർമാരായ റാഫി പാലാക്കൊട്ടൽ, ജിൻസ് ജോയ് , അഹമ്മദ് തെന്നല ‌, നിജാസ് പരപ്പയിൽ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment