രക്തദാന ക്യാമ്പ് നടത്തി

 ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ചു്  നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ – ഖത്തർ ചാപ്റ്റർ  (നിയാർക്ക്)  സ്വാതന്ത്യ അമൃത മഹോത്സവ രക്തദാന ക്യാമ്പ്  നടത്തി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായിരുന്നു.  ഐ സി ബി എഫ് ചീഫ് കോർഡിനേറ്റിംഗ് ഓഫീസർ എസ് ആർച്ച്. ഫഹ്മി, നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ പി വെൽകെയർ ഗ്രൂപ്പ്, ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജൻ,  ഐ സി സി മുൻ പ്രസിഡന്റ് എ പി മണികണ്ഡൻ, ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് അസിം അബ്ബാസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് “രക്തം നൽകുക ജീവൻ നൽകുക” എന്ന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഐ സി ബി എഫിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  എല്ലാ സംഘടനകളും ഈ പരിപാടിയുടെ മികച്ച വിജയത്തിനായി സജീവമായി പങ്കെടുത്തു. ഐ സി ബി എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ്റെ നേതൃത്വത്തിൽ ഐ സി ബി എഫിൻ്റെയും നിയാർക്കിൻ്റെയും
 പ്രവർത്തനങ്ങൾ ക്യാമ്പിൽ ശ്രദ്ധേയമായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച ചെയ്യാതെ സജീവമായി പങ്കെടുത്തതിന് രക്തദാതാക്കളോട് സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഐ സി ബി എഫിൻ്റെ കീഴിൽ രജിസ്റ്റർ ചെയതിട്ടുള്ള നിയാർക്ക്, സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിചരണവും പരിശീലനവും നൽകുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

Related posts

Leave a Comment