Blog

ജോഡോ യാത്ര വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് ഊർജം പകരും: കെ സുധാകരൻ

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഇന്ന് നേരിടുന്ന വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.യാത്രയുടെ ഭാഗമായ ദേശീയ സംസ്ഥാന പദയാത്രികർക്ക് കെപിസിസിയുടെ നേതൃത്വത്തൽ പദയാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വീണ്ടെടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമായ എല്ലാവർക്കും അഭിവാദ്യങ്ങൾ നേരുന്നതായും കെ സുധാകരൻ പറഞ്ഞു. ഇന്നലെ പുലാമന്തോളിൽ നിന്നും ആരംഭിച്ച പദയാത്രയുടെ രാവിലത്തെ പര്യടനം സമാപിച്ചപ്പോഴാണ് കിറ്റ് കൈമാറിയത്. കുട, മരുന്നുകൾ, ടവ്വൽ തുടങ്ങിയ ഒമ്പതോളം അടങ്ങിയ കിറ്റാണ് കെപിസിസി പദയാത്രികർക്ക് കൈമാറിയത്. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. കേരളത്തിലൂടെ പദയാത്ര കടന്നുപോയപ്പോൾ ഉണ്ടായത് മികച്ച അനുഭവമാണെന്ന് ദേശീയ പദയാത്രികർ പ്രതികരിച്ചു.

Read More

ജസ്റ്റിസ് ഫോർ അങ്കിത ; നീതിതേടി ഭാരത് ജോഡോ യാത്ര

മലപ്പുറം/ പാണ്ടിക്കാട് : ബിജെപി നേതാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അങ്കിതക്ക് നീതിതേടി ഭാരത് ജോഡോ യാത്ര. മലപ്പുറം ജില്ലയിൽ പട്ടിക്കാട് മുതൽ പാണ്ടിക്കാട് വരെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉയർന്നുകേട്ട മുദ്രാവാക്യം ‘ജസ്റ്റിസ് ഫോർ അങ്കിത ‘ എന്നായിരുന്നു. ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അങ്കിത ഭണ്ടാരിക്ക് നീതിതേടി പ്ലാക്കാർഡുകൾ ഉയർത്തിയും ‘ബേട്ടി ബചാവോ ‘ എന്ന മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് യാത്ര പാണ്ടിക്കാട് എത്തിയത്. ഹാത്രാസിലെ പെൺകുട്ടിക്കും ബൽക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും യാത്രയിലുടനീളം നേതാക്കൾ ആവശ്യപ്പെട്ടു.

Read More

സെക്രട്ടറി പദവി: സിപിഐയിലെ പൊട്ടിത്തെറി പാരമ്യത്തിൽ കാനം രാജേന്ദ്രനും സി ദിവാകരനും നേർക്കുനേർ

നിസാർ മുഹമ്മദ് തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിപിഐയിലെ പൊട്ടിത്തെറി പാരമ്യത്തിൽ. അടുത്ത ദിവസങ്ങളിലായി ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മൽസരം നടക്കുമെന്ന് കെഇ ഇസ്മയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രായപരിധിയുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്നലെ മുതിർന്ന നേതാവ് സി ദിവാകരനും രംഗത്തെത്തി. സിപിഎമ്മിനും മുഖ്യമന്ത്രിക്കും കീഴടങ്ങിയാണ് കാനം മുന്നോട്ടുപോകുന്നതെന്ന ജില്ലാ സമ്മേളനങ്ങളിലെ വികാരം സി ദിവാകരനും ആവർത്തിച്ചു. അതേസമയം, പ്രായപരിധി നടപ്പാക്കുമെന്നും അക്കാര്യം ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്നും തിരിച്ചടിച്ച് കാനവും രംഗത്തെത്തി.സി.പി.ഐയ്ക്കുള്ളിൽ മുൻപെങ്ങുമില്ലാത്ത അന്തരീക്ഷമാണ് രൂപം കൊണ്ടിട്ടുള്ളത്. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇത്രയും വലിയൊരു ചേരിതിരിവ് പാർട്ടിയ്ക്കകത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനത്തിൽ ചേരിപ്പോര് ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇത്രയ്ക്ക് വലുതായിരുന്നില്ല. എന്നാൽ ഇത്തവണ അധികാരം…

Read More

സുനിൽ ഗവാസ്‌കറിന് എസ്ജെഎഫ്ഐ ഗോൾഡ് മെഡൽ സമ്മാനിച്ചു

തിരുവനന്തപുരം: ലോകത്തെ മികച്ച ബാറ്റ്സ്മാനും ആരാധകരുടെ ലിറ്റിൽ മാസ്റ്ററുമായ സുനിൽ മനോഹർ ഗവാസ്‌കറിന് സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ(എസ്ജെഎഫ്ഐ) യുടെ ഗോൾഡ് മെഡൽ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.സി.സി.ഐ മുൻ സെക്രട്ടറി എസ്.കെ.നായരും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജും ചേർന്നാണ് എസ്ജെഎഫ്ഐ മെഡൽ സമ്മാനിച്ചത്. പ്രശസ്തി പത്രവും എസ്ജെഎഫ്ഐയുടെ ഓണററി ലൈഫ് മെമ്പർഷിപ്പും മെഡിലിനൊപ്പം നൽകി.ചടങ്ങിൽ എസ്.ജെ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എ. വിനോദ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനും പ്രമുഖ കമന്റേറ്ററുമായ രവിശാസ്ത്രിയെയും ചടങ്ങിൽ ആദരിച്ചു. രവി ശാസ്ത്രിക്കും ഓണററി ലൈഫ് മെമ്പർഷിപ്പ് നൽകി.ക്രിക്കറ്റർ എന്ന നിലയിൽ തന്റെ ഉയർച്ചയ്ക്ക് മാധ്യമപ്രവർത്തകർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും ജീവിതത്തിൽ സ്പോർട്സിന്റെ പ്രാധാന്യം ഏറിവരുന്ന ഘട്ടത്തിൽ മാധ്യമങ്ങളും കായിക പ്രതിഭകളും അധികൃതരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അത് കായികരംഗത്തെ…

Read More

ട്വന്റി-ട്വന്റി ക്രിക്കറ്റ്: തലസ്ഥാനത്ത് വൻ ​ഗതാ​ഗത നിയന്ത്രണം, സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബുധനാഴ്ച (28.09.2022) നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ പാതയിൽ ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേൽനോട്ടച്ചുമതല എസ്.പി-മാർക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിൽ നിന്നും, ആംഡ് പോലീസ്ബറ്റാലിയനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാൻഡോ സംഘം, ബോംബ് സ്ക്വാഡ്…

Read More

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1809 പേര്‍ അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം തിരുവനന്തപുരം സിറ്റി – 52തിരുവനന്തപുരം റൂറല്‍ – 152കൊല്ലം സിറ്റി – 191കൊല്ലം റൂറല്‍ – 109പത്തനംതിട്ട – 137ആലപ്പുഴ – 73കോട്ടയം – 387ഇടുക്കി – 30എറണാകുളം സിറ്റി – 65എറണാകുളം റൂറല്‍ – 47തൃശൂര്‍ സിറ്റി – 12തൃശൂര്‍ റൂറല്‍ – 21പാലക്കാട് – 77മലപ്പുറം – 165കോഴിക്കോട് സിറ്റി – 37കോഴിക്കോട് റൂറല്‍ – 23വയനാട് – 114കണ്ണൂര്‍ സിറ്റി – 52കണ്ണൂര്‍ റൂറല്‍ – 12കാസര്‍ഗോഡ് – 53

Read More

ഭാരത് ജോഡോ യാത്രയ്ക്കു കേരളത്തിൽ ലഭിച്ചത് അത്യുജ്വല വരവേല്പ്: ജയറാം രമേശ്

പെരിന്തൽമണ്ണ : ഭാരത് ജോഡോ യാത്ര ഇരുപതാം ദിനത്തിൽ ഇന്ന് ഉച്ചവരെ നാനൂറ്റിമുപ്പത്തിയഞ്ചു കിലോമീറ്ററുകൾ പൂർത്തിയാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. ഇന്നത്തെ ദിനം പൂർത്തിയാകുമ്പോൾ നനൂറ്റിനാൽപ്പതിയഞ്ച് കിലോമീറ്ററുകൾ പാദയാത്ര പൂർത്തീകരിക്കും. രണ്ടു വിശ്രമദിനങ്ങളുൾപ്പെടെ 19 ദിവസത്തെ കേരളത്തിലെ പ്രയാണം പൂർത്തിയാക്കി ജോഡോ യാത്ര മറ്റന്നാൾ തമിഴ്നാട്ടിലേക്കും 30ന് കർണാടകത്തിലേക്കും പ്രവേശിക്കും.ഇന്ന് മറ്റൊരു സന്തോഷവാർത്തയുണ്ട്. ഭാരത് ജോഡോ യാത്രക്കെതിരായ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. യാത്ര യാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കാണുന്ന ആൾക്കൂട്ടം. രാഹുൽ ഗാന്ധിക്കുള്ള ജനപിന്തുണയുടെ നാന്ദിയാണിത്. രണ്ടേ രണ്ടുകൂട്ടർക്കാണ് ഈ യാത്രയിൽ ബുദ്ധിമുട്ടുണ്ടാവുന്നത് ഒന്ന് ബിജെപിക്കും മറ്റൊന്ന് കേരളത്തിലെ സിപിഎമ്മിനുമാണെന്ന് ജയ്റാം രമേശ്‌ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജോഡോ യാത്രയിൽ ഇന്ന് പട്ടിക്കാട് മുതൽ പാണ്ടിക്കാട് വരെയുള്ള പാദയാത്ര സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങൾക്കെതിരായ യാത്രയാണ് .ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ റിസോർട്ടിൽ…

Read More

ജനറൽ ആശുപത്രികളിലും മാതൃകാ ആന്റി റാബിസ് ക്ലിനിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്‌സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കും. എത്ര വിശ്വസ്തരായ വളര്‍ത്തു മൃഗങ്ങള്‍ കടിച്ചാലും വാക്‌സിനേഷന്‍ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണമെന്ന് മന്ത്രി പറഞ്ഞു.

Read More

യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

പെരിന്തൽമണ്ണ: വീടിനു സമീപം സംഘമായി ചേർന്ന് മദ്യപിച്ചതിനെ ചോദ്യംചെയ്ത യുവാവിനെയും ഭാര്യയെയും പിതാവിനെയും ആക്രമിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ പൊലീസ് പിടിയിൽ ഈ മാസം ഒന്നാം തീയതി യാണ് കേസിനാസ്പദമായ സംഭവം യുവതിയും കുടുംബവും താമസിക്കുന്ന അങ്ങാടിപ്പുറം പുത്തന ങ്ങാടിയിലെ വീടിനു സമീപം പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി മദ്യപിക്കുകയും മദ്യ കുപ്പികളും മറ്റും അടുത്തുള്ള ഇവരുടെ വീട്ടിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് സ്ഥിരം ആയതിനാൽ അത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവിനെയും തടയാൻ ചെന്ന ഭാര്യയെയും പിതാവിനെയും ആക്രമിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ പുത്തനങ്ങാടി ഇടൂ പൊടിയൻ ബീരാൻ മകൻ മുഹമ്മദ് ഷാജി എന്ന ബാബു 40 വയസ്, ഇടുപൊടിയൻ ഉണ്ണീൻ മകൻ നൗഫൽ 38 വയസ് എന്നിവരാണ് പിടിയിലായത് സംഭവത്തിനുശേഷം മംഗലാപുരത്തും ഗോവയിലും തുടങ്ങി വിവിധ സ്ഥലങ്ങളിൽ…

Read More

കർഷക ദ്രോഹ നടപടികൾക്കെതിരേ കോൺ​ഗ്രസ് ശബ്ദമുയർത്തും: രാഹുൽ ​ഗാന്ധി

മലപ്പുറം: കർഷകരോട് എന്നും അനുഭാവ പൂർണമായ സമീപനമാണു കോൺ​ഗ്രസ് സർക്കാരുകൾ പുലർത്തിയിരുന്നതെന്ന് രാഹുൽ ​ഗാന്ധി എംപി. എന്നാലിപ്പോൾ ഭരണാധികാരികൾ കർഷകരെ പാടേ അവ​ഗണിക്കുകയാണ്. ഭാരത് ജോഡോ യാത്ര നയിച്ചു മലപ്പുറത്തെത്തിയ രാഹുൽ ​ഗാന്ധി എംഎസ്ടിഎം കോളെജ് ലൈബ്രറി ഹാളിൽ കർഷകരുടെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു. ​ കാർഷികോത്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനും അടുത്തിടെ നിർമിക്കപ്പെട്ട കർഷക ദ്രോഹ നിയമങ്ങൾ മരവിപ്പിക്കുന്നതിലും കോണ‍​ഗ്രസ് കർഷകർക്കൊപ്പം നിന്ന കാര്യം രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. മേലിലും കർഷകർ ഉയർത്തുന്ന പ്രശ്നങ്ങളിൽ അവർക്കൊപ്പം തന്നെ നിലയുറപ്പിക്കും. റബറിന്റെ വിലത്തകർച്ച ​ഗൗരവമുള്ള വിഷയമാണ്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും രാഹുൽ ​ഗാന്ധി നിർദേശിച്ചു. ഇതിനായി നിയമ നിർമാണത്തിനു കോൺ​ഗ്രസ് മുന്നിട്ടിറങ്ങും.റബറിന്റെ വിലത്തകർച്ച, നാളീകേരം അടക്കമുള്ള ഉത്പന്നങ്ങളുടെ താങ്ങുവില, പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വെല്ലുവിളികൾ, വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഉണ്ടാക്കുന്ന ജീവഹാനി അക്കമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ…

Read More