Connect with us
48 birthday
top banner (1)

Sports

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

Avatar

Published

on


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. ടീം പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേര്‍പ്പെടുത്തി. റഫറിമാരെ വിമര്‍ശിച്ചതിന് ഒരു മത്സരത്തില്‍നിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തി.ഐ.എസ്.എല്ലില്‍ ചെന്നൈയില്‍ എഫ്.സിക്കെതിരായ മത്സര ശേഷമാണ് വുക്കൊമനോവിച്ച് റഫറിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോട്ടു പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാര്‍ത്തസമ്മേളനത്തില്‍ വുക്കൊമനോവിച്ച് പറഞ്ഞത്.

ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.റഫറി ഓഫ്‌സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിന്‍ നേടിയ രണ്ടാം ഗോള്‍ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമര്‍ശനം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Sports

അണ്ടര്‍ 19 ലോകകപ്പ് വിജയം നേടിയ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

Published

on

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ.
ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. ടീമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ടീമിന് അഭിനന്ദനങ്ങൾ നൽകുന്നുവെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണിതെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Continue Reading

News

ദേശീയ ഗെയിംസ്; കേരളത്തിന് മൂന്നാം സ്വര്‍ണം

Published

on

ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ വെങ്കലമാണ് നേടിയത്. ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി.

Continue Reading

Featured

അണ്ടര്‍19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

Published

on

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനായിരുന് തകർത്തായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ പരുണിക സിസോഡിയ, വൈഷ്ണവി ശര്‍മ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.
29 പന്തില്‍ 35 റണ്‍സ് നേടിയ ഗൊങ്കടി തൃഷയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കമാലിനി (50 പന്തില്‍ 56), സനിക ചല്‍കെ (11) പുറത്താവാതെ നിന്നു.

Continue Reading

Featured