പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറുപേർക്ക് പരിക്ക്

പത്തനംതിട്ട: ആനിക്കാട് ചായക്കടയിൽ സ്ഫോടനം. ഒരാളുടെ കൈപ്പത്തി അറ്റു. ആറുപേർക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചായ കുടിക്കാനെത്തിയ ആളുടെ കൈവശമായിരുന്നു സ്ഫോടകവസ്തു ഉണ്ടായിരുന്നതെന്നാണ് സൂചന. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയുൾപ്പടെ പൊട്ടിതെറിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment