National
മധ്യപ്രദേശില്‍ അനധികൃത പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം; 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദയില്‍ അനധികൃത പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ഹര്‍ദയിലെ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. നൂറിലധികം വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറിയില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും തീപ്പിടിത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ലെന്നും ഹര്‍ദ പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കാഞ്ചന് അറിയിച്ചു. ഹര്‍ദ, ബേതുല്‍, ഖണ്ട്വ, നര്‍മ്മദാപുരം എന്നിവിടങ്ങളില്‍നിന്ന് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തുന്നുണ്ട്.
മുഖ്യമന്ത്രി ഡോ.മോഹന്‍ യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഫാക്ടറിയില്‍ 100 തൊഴിലാളികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി, ഡെപ്യൂട്ടി ജനറല്‍ ഹോം ഗാര്‍ഡ് അരവിന്ദ് കുമാര്‍ എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഭോപ്പാല്‍ മെഡിക്കല്‍ കോളേജിനോടും എയിംസിലെ ബേണ്‍ യൂണിറ്റിനോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മന്ത്രി ഉദയ് പ്രതാപ് സിങ് ഹര്‍ദയിലെ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
National
മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കെജ്രിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കെജ്രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് പുതിയ താമസസ്ഥലം.
Delhi
ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Accident
പൂനെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും
പൂനെ: പൂനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. പൈലറ്റായ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.
ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബാദവന്‍ മേഖലയില്‍ രാവിലെ 6.45നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷിന് പുറമേ പരംജിത് സിങ് എന്ന മറ്റൊരു പൈലറ്റും എഞ്ചിനീയര്‍ പ്രീതം ഭരദ്വാജുമാണ് അപകടത്തില്‍ മരിച്ചത്.
പുണെയിലെ ഒക്സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login