Connect with us
48 birthday
top banner (1)

Kerala

കരിമണല്‍ ഖനനം മൂലം ഒരു ദേശം
അതിജീവനത്തിനായി കേഴുന്നു

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരങ്ങളില്‍പ്രകൃതി അനുഗ്രഹിച്ചരുളിയ കരിമണല്‍ ഇന്ന് അവിടെ ജീവിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന് കരിനിഴല്‍ വീഴ്ത്തി ഉറക്കം ഇല്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കയാണ്. സ്വര്‍ണ്ണത്തേക്കാള്‍ വിലപിടിപ്പുള്ള കരിമണലിന്‍റെ ഖനനം മൂലം ആശങ്കയിലായ മനുഷ്യരാണ് ആലപ്പാട്ടും ആറാട്ടു പുഴയിലും. തോട്ടപ്പള്ളിയിലും ഉണ്ടായിരുന്നെങ്കില്‍ കരുനാഗപ്പള്ളി നഗര സഭയിലെ തീര പ്രദേശവാസികള്‍ക്കും മനോവിഷമത്തിന്‍റെ ജീവിതമാണ് കരിമണല്‍ സാന്നിദ്ധ്യം സമ്മാനിച്ചിരിക്കുന്നത് എന്ന് പറയാം. കരിമണലിന്‍റെ സാന്നിദ്ധ്യം ഈ പ്രദേശളില്‍ ഉണ്ടെന്ന് ലോകത്തെ അറിയിച്ചത് ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ നിത്ത്യതൊഴിലായിരുന്ന വ്യവസായമായ , ‘കയറിന്‍റെ’ കടല്‍ കടന്നുള്ള കയറ്റുമതിയായിരുന്നു. ഇന്ന് കയര്‍ വ്യവസായം ഈ പ്രദേശങ്ങളില്‍ നിന്നു വിട പറഞ്ഞെങ്കിലും കയര്‍ കാരണം ലോകം അറിഞ്ഞ കരിമണല്‍ കാരണം ഈ പ്രദേശത്തെ ജനങ്ങള്‍ പിറന്ന നാട് കൈവിട്ടു പോകേണ്ടിവരുമോ എന്ന ആശങ്കയിലാണ്. എതാണ്ട് 50 കിലോമീറ്ററോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഐ.ആര്‍.ഇ. എന്ന കരിമണല്‍ ഖനന കമ്പനിയുടെ ഒരു നൂറ്റാണ്ടായി തുടരുന്ന ഖനനം മൂലം 8 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായിമാറി എന്ന സത്യം ആശങ്ക പരത്തുന്നതിന് ഉദാഹരണമാണ്. വ്യവസായ വികസനത്തിന്‍റെ പേരിലാണ് ഈ പ്രക്രിയക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണ ഐ.ആര്‍.ഇ.യുടെ ഖനത്തിന് നല്‍കുന്നത് എന്നവര്‍ പറയുന്നത്. പക്ഷെ ശതകോടികള്‍ വിലപിടിപ്പുള്ള കരിമണല്‍ ധാതുസമ്പത്തിന്‍റെ ഖനനം രാജ്യത്തിന്‍റെ വ്യവസായ മേഖലയ്ക്കോ സമ്പദ്ഘടനയ്ക്കോ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്ന സത്യം കഴിഞ്ഞ കാല ഖനനത്തിന്‍റെ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഖനനം മൂലം പ്രകൃതി രമണീയമായ ഒരു പ്രദേശത്തെ ശിഥിലമാക്കി അവിടുത്തെ ജനങ്ങളെ തുച്ചമായ പാരിതോഷികം നല്‍ കി കണ്ണീരോടെ കുടിയിറക്കി ദുരിതപൂര്‍ണ്ണമായ ജീവിതം സമ്മാനിക്കുകയും രാജ്യത്തിന് പ്രകൃതി കനിഞ്ഞ് അരുളിയ അമൂല്യമായ സമ്പത്ത് കുത്തക കമ്പനികള്‍ക്ക് കൊള്ളയടിക്കുവാനുള്ള ചൂട്ടുപിടുത്തമാണ് ഐ.ആര്‍.ഇ യും മറ്റുള്ളവരും നടത്തിവരുന്നത് എന്ന് വ്യക്തമാകും. ഒരു സെന്‍റ് വസ്തുവില്‍ നിന്നും ഖനനം ചെയ്ത് എടുക്കുന്ന കരിമണലില്‍ നിന്നും ലോകമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള ധാതുസമ്പത്ത് ലഭിക്കുമ്പോള്‍ ഒരുസെന്‍റിന് വെറും 52000 രൂപയാണ് ഖനത്തിന് വിധേയമാകുന്ന ഭൂഉടമക്ക് ഐ.ആര്‍.ഇ നല്‍കുന്നത്. ഈ ചൂഷണം മറക്കാന്‍ മറ്റുള്ളവര്‍ക്ക് കപ്പം കൊടുത്ത് പ്രതിഷേധ സമരങ്ങളെ തളര്‍ത്തി പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കി അവരെ ജനിച്ച നാട്ടില്‍ നിന്നും തുരത്തി ഓടിക്കുന്ന ശൈലിയാണ് ഐ.ആര്‍.ഇ അധികൃതര്‍ വര്‍ഷങ്ങളായി ഭരണകൂടങ്ങളുടെ പിന്തുണയോടെ നടത്തി വരുന്നത്. ഇത് മനുഷ്യാവകാശ ധ്വംസനമാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആറാട്ടുപുഴയില്‍ ജനശക്തി കൊണ്ട് ഖനനം താല്‍ക്കാലികമായി തടയാന്‍ കഴിഞ്ഞെങ്കിലും സമീപപ്രദേശങ്ങളായ തോട്ടപ്പള്ളിയിലും ആലപ്പാട്ടും ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഐ.ആര്‍.ഇ.യുടെ ഖനനതാണ്ടവം കരുനാഗപ്പള്ളി നഗരസഭയുടെ തീരപ്രദേശമായ കോഴിക്കോട് ഗ്രാമം ഉള്‍കൊള്ളുന്ന അയണിവേലിക്കുളങ്ങര വില്ലേജിലും തുടങ്ങിയിരിക്കുന്നത് പ്രതിഷേധങ്ങള്‍ക്കു വഴിതെളിച്ചിരിക്കുന്നു. 2011ല്‍ ആണ് കരുനാഗപ്പള്ളിയില്‍ ഇതിന് തുടക്കമിട്ടത്. കരുനാഗപ്പള്ളി നഗരസഭയിലെ തീരദേശങ്ങള്‍ ഉള്‍കൊള്ളുന്ന അയണി വേലിക്കുളങ്ങര വില്ലേജില്‍ 180 ഹെക്റ്റര്‍ ഭൂമി 2011 ജൂണ്‍ 7 ന് ഉടമകളറിയാതെ ഐ.ആര്‍.ഇ. പാട്ടച്ചാര്‍ത്തായി ഗവര്‍ണറുടെ പേരില്‍ കരുനാഗപ്പള്ളി സബ് രജിസ്റ്റാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശവാസികള്‍ ജീവിത ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുവാന്‍ ബാധ്യതാ സര്‍ട്ടിഫിക്കേറ്റ് എടുത്തപ്പോഴാണ് തങ്ങളുടെ ഭൂമി അവരറിയാതെ ഗവര്‍ണ്ണര്‍ക്ക് ഉടമപ്പെട്ടതിനാല്‍ വായ്പ ലഭിക്കുവാനോ വില്‍ക്കുവാനോ സാദ്ധ്യമല്ല എന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. നാടാകെ ഈ വിവരം കാട്ടുതീപോലെ പടര്‍ന്നു. ജനങ്ങള്‍ ഈ അനീതിക്കെതിരെ സംഘടിച്ചു ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി അയണി വേലിക്കുളങ്ങര ജനകീയ സമരസമിതിക്ക് രൂപം നല്‍കി. പൊതുപ്രവര്‍കരായ മുനമ്പത്ത് ഷിഹാബ് ചെയര്‍മാനായും ജഗത് ജീവന്‍ ലാലി കണ്‍വിനറായും തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ സമരം ആരംഭിച്ചു. വില്ലേജ് ആഫീസ് ധര്‍ണ്ണ , താലൂക്ക് ആഫിസ് പടിക്കലേക്ക് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചും കഞ്ഞിവെപ്പ് സമരം ഉള്‍പ്പെടെ ശക്തമായ പോരാട്ടം തുടങ്ങി. 2011 ഡിസംമ്പര്‍ 6 ന് സംസ്ഥാന വ്യവസായ വകുപ്പും ഐ.ആര്‍.ഇയും കൂടി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ അനുരഞ്ജന യോഗം വിളിച്ചു. അന്ന് ചില ക്ഷുദ്രശക്തികളുടെ നിര്‍ദേശപ്രകാരംഅയണി വേലിക്കുളങ്ങര ജനകീയ സമരസമിതിയെ യോഗത്തിന് ക്ഷണിക്കാതെ ഒഴിവാക്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അടുത്തിടെ ലോകത്തോട് വിട പറഞ്ഞ ശ്രീ .ഉമ്മന്‍ ചാണ്ടിയെ സമരസമിതി ഭാരവാഹികള്‍ യോഗത്തില്‍ ക്ഷണിക്കാത്ത വിവരം ധരിപ്പിച്ചു. ശേഷം പ്രതിഷേധസൂചകമായി സമരസമിതിയുടെ 16 അംഗ എക്സിക്യൂട്ടിവ് അനുരഞ്ജന യോഗദിനത്തില്‍ രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നില്‍ വായ്മൂടിക്കെട്ടി പ്ലക്കാടുമായി സമരം ചെയ്തു. മുഖ്യമന്ത്രിയും അന്നത്തെ വ്യവസായമന്ത്രിയും റോഡില്‍ നില്‍പ്പുസമരത്തിലെ സമരസമിതി നേതാക്കളുടെ അടുത്തു വന്ന് നടത്തിയ ചര്‍ച്ചയില്‍ നീതിനിഷേധം ബോധ്യമാകുകയും അയണി വേലിക്കുളങ്ങ രയില്‍ ഐ.ആര്‍ ഇ ഗവര്‍ണ്ണറുടെ പേരില്‍ നടത്തിയ പാട്ടച്ചാര്‍ത്ത് ബാധ്യതയല്ലെന്നും ലോണ്‍ ലഭിക്കുവാനോ വില്‍ക്കുവാനോ ഇത് ഒരു തടസമല്ല എന്ന് കാണിച്ച് സംസ്ഥാന സാര്‍ക്കാര്‍ ഒരു ഓഡര്‍ ഇറക്കി താല്‍ക്കാലിക പരിഹാരം ഉണ്ടാക്കി. ബാങ്ക്ലോണ്‍ അപേക്ഷയുടെ കൂടെ ഇന്നും ലോണ്‍ പാസാകാന്‍ ഈ ഓഡറിന്‍റെ കോപി നിര്‍ബന്ധമായിട്ടുള്ള അവസ്ഥ തുടരുന്നു. സമരസമിതി ജനിച്ച നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടര്‍ന്നു വരികയായിരുന്നു.
അങ്ങനെയിരിക്കെയാണ് 2022 ഡിസംബര്‍ 22 ന് ഐ.ആര്‍.ഇ.യുടെ വെബ്സൈറ്റില്‍ കരുനാഗപ്പള്ളി നഗരസഭയിലെ 23-ാം ഡിവിഷനിലെ പത്മനാഭന്‍ ജെട്ടിക്ക് സമീപം മൂന്നര ഏക്കറില്‍ ഖനനം നടത്തുവാനായി ടെണ്ടര്‍ ക്ഷണിച്ചത് ശ്രദ്ധയില്‍ പെട്ടത്. പ്രദേശവാസികള്‍ ഖനത്തിന് ഭൂമി നല്‍കാത്തതിനാല്‍ മുംബയില്‍ സ്ഥിരതാമസക്കാരനായ ജയസൂര്യ എന്ന ഈ നാട്ടുകാരന്‍ മുന്‍കൂട്ടിയുള്ള ഉദ്ദേശത്താല്‍ വാങ്ങിയ ബി.റ്റി.ആറില്‍ നിലം എന്ന് രേഖപ്പെടുത്തിയ വസ്തുവാണ് ഖനനത്തിനായി നല്‍കിയത് എന്നതറിഞ്ഞത്. സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം ശക്തമാക്കി. പതിനായിരങ്ങള്‍ പങ്കെടുത്ത 4 കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ മനുഷ്യമതില്‍ ഉള്‍പ്പടെ സമരം തുരുന്നതിനിടയില്‍ ഖനനത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ തടയുകയും വന്‍പോലീസ് സന്നാഹത്തോടെ അറസ്റ്റ് നടത്തി ഖനന സാമഗ്രഹികള്‍ ഖനന സ്ഥലത്ത് സ്ഥാപിക്കുകയാണുണ്ടായത്. പ്രതിഷേധത്തിന്‍റെ കാഠിന്യം മനസിലാക്കിയ കരുനാഗപ്പള്ളി തഹസില്‍ദാരുടെ റിപ്പാര്‍ട്ട് പ്രകാരം അന്ന് വൈകിട്ട് ജില്ലാ കളക്ടര്‍ എം.എല്‍.എ. നഗരസഭാ ചെയര്‍മാന്‍, ഐ.ആര്‍.ഇ. അധികൃതര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പ്രകാരം സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ഖനനം നിര്‍ത്തി വെയ്ക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു മാസത്തിനകം ഒരു മുന്നറിയിപ്പും ഇല്ലാതെ ഐ.ആര്‍.ഇ. ഖനനം ആരംഭിക്കുകയുണ്ടായി. സംയമനം പാലിച്ച സമരസമിതി പന്തല്‍ കെട്ടി അനിശ്ചിതകാല സമരം തുടങ്ങി ഇന്ന് 145 ദിനം പിന്നിടുന്നു. 100-ാം ദിനത്തില്‍ സംഘടപ്പിച്ച നാട് സംരക്ഷണ സംഗമം വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഈ മനുഷ്യാവകാശ ലംഘന ഖനനത്തിന് ഐ.ആര്‍.ഇ മാനേജ്മെന്‍റിനെ പ്രോസിക്യൂട്ട് ചെയ്യത്തക്ക നടപടിയാണ് ഈ പ്രദേശവാസികളോട് കാട്ടിയത് എന്ന് പറയുകയുണ്ടായി. കരുനാഗപള്ളി എം.എല്‍.എ. സി.ആര്‍. മഹേഷ് നിയമസഭയില്‍ പ്രശ്നപരിഹാരം അനിവാര്യമാണെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരം 145 ദിനം പിന്നിടുമ്പോള്‍ ഈ മാസം 29 -ാം തീയതി തിരുവനന്തപുരത്ത് മന്ത്രി ആഫീസില്‍ വ്യവസായമന്ത്രി പി. രാജീവ്, ആലപ്പുഴ എം.പി, കരുനാഗപ്പള്ളി എം.എല്‍ .എ, നഗരസഭാ ചെയര്‍മാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാര തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതിയും പ്രദേശവാസികളും. കേവലം 8 ശതമാനം മാത്രം ഭൂമിയുടെ അടിത്തട്ടില്‍ കരിമണല്‍ സാന്നിദ്ധ്യമുള്ള ഒരു പ്രദേശത്തെ ഖനനം തുടര്‍ന്നാല്‍ മറ്റൊരു ദുരന്തത്തിന് ഈ നാടും ഇരയാകും എന്നും, ആലപ്പാട്ട് നിന്നും ഖനനം മൂലവും സുനാമി മൂലവും കുടിയിറക്കപ്പെട്ട ആയിരത്തോളം കുടുംബങ്ങള്‍ പുനരധിവസിപ്പിക്കപ്പെട്ട ഈ പ്രദേശത്ത് നിന്നും അവര്‍ വിണ്ടും ഒരു പലായനത്തിന് നിര്‍ബന്ധിതരാക്കുന്നത് ഒഴിവാക്കുവാന്‍, അയണി വേലിക്കുളങ്ങരയിലെ ഖനനം ഉപേക്ഷിക്കുവാന്‍, ഐ.ആര്‍.ഇ. ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പ്രദേശ വാസികളേയും പ്രകൃതിരമണീയമായ നാടിനെയും സംരക്ഷിക്കുവാന്‍, സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബിന്‍റെയും ജന.കണ്‍വീനര്‍ ജഗത് ജീവന്‍ ലാലിയുടെയും അഭ്യര്‍ത്ഥന..!

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured