Connect with us
48 birthday
top banner (1)

Kerala

കരിമണൽ ഖനന കരാർ അഞ്ചുവർഷം നീട്ടിക്കൊടുത്തു: പി.വിക്കും മകൾക്കും കിട്ടിയത് കോടികൾ

അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമെന്ന് രേഖകൾ

Avatar

Published

on

തിരുവനന്തപുരം: സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ കെആർഇഎംഎലിനു നൽകിയ കരിമണൽ ഖനനാനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയത് അഞ്ചുവർഷം വൈകിയാണെന്ന രേഖകൾ പുറത്തുവന്നതോടെ, ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള പി.വിയും മകളും  ഇതിന്റെ പേരിൽ തട്ടിയെടുത്തത് കോടികളെന്ന ആരോപണം ശക്തമാകുന്നു. 2019ലാണ് സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം റദ്ദാക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം 2023 ഡിസംബർ 18നാണ് പിണറായി വിജയൻ സർക്കാർ ഇതിനുള്ള ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം ശക്തമായതിന് പിന്നാലെയായിരുന്നു അനുമതി റദ്ദാക്കലെന്നതും ശ്രദ്ധേയമാണ്. ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കി ആയിരുന്നു കേന്ദ്ര നിയമം. 2019 ഫെബ്രുവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19-നാണ് കേന്ദ്രം ഉത്തരവിറക്കിയത്. ഇതോടെ, സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതായും അതിനു പ്രതിഫലമായാണു മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി ലഭിച്ചതെന്നുമുള്ള കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം ശരിയെന്ന് തെളിയുകയാണ്. കമ്പനിക്കു കാര്യങ്ങൾ അനുകൂലമാകാനാണ് ഉത്തരവിറക്കാൻ വൈകിയതെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു.
എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്രം തീരുമാനിച്ചിരുന്നുവെന്ന് മാത്യു കുഴൽനാടൻ പറയുന്നു. ഇതനുസരിച്ച് 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആർഎൽ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ ‌റദ്ദാക്കാനാണ് നിയമവകുപ്പ് നിർദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറയുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ മകൾക്ക് മാസപ്പടി ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞദിവസം കുഴൽനാടൻ ഉന്നയിച്ചിരുന്നു. പ്രത്യുപകാരമായി സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകാൻ പാടില്ലെന്ന് കേന്ദ്രം ഉത്തരവിട്ടപ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുഖ്യമന്ത്രി സംയുക്ത സംരംഭമുണ്ടാക്കി കരിമണൽ ഖനനം നടത്താനുള്ള വഴിതേടിയെന്നും കുഴൽനാടൻ ആരോപണം ഉയർത്തി.
നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് സൊലൂഷ്യന്‍സ്, കരിമണല്‍ കമ്പനിയില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററി സെന്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രത്യേക സേവനമൊന്നും നല്‍കാതെ എക്‌സാലോജിക്കിന് 1.72 കോടി രൂപ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയെന്നായിരുന്നു ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മാസപ്പടി ആരോപണം ഉയര്‍ന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured