മന്ത്രി കെ രാജനുനേരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി

തൃശ്ശൂർ : വാളയാറിലെയും വണ്ടിപെരിയാറിലെയും വലപ്പാടിലെയും പോക്സോ കേസ് പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ മന്ത്രി കെ.രാജന് കെ.എസ്.യു ,യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നാട്ടികയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വാലപ്പാട് പോക്സോ കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന വ്യക്തിക്ക് സിപിഐ അംഗത്വം നൽകുകയും തുടർന്ന് സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ ഉള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മന്ത്രിയെ തടഞ്ഞു കരിങ്കൊടി കാണിച്ചത്.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related posts

Leave a Comment