വ്യോമസേനാ മേധാവി സ്ഥലത്തു പരിശോധന നടത്തി, ബ്ലായ്ക്ക് ബോക്സ് കണ്ടെത്തി

കോയമ്പത്തൂർ: കൂനൂരിൽ അപകടത്തിൽപ്പെട്ട സൈനിക ഹെലികോപ്റ്ററിൽ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോർഡർ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും.
അതേ സമയം, വ്യോമസേനാ മേധാവി എയർമാർഷൽ വി.ആർ. ചൗധരിയുടെ മേൽനോട്ടത്തിൽ വ്യോമസേനയിലെ വിദ​ഗ്ധർ അപകട സ്ഥലം സന്ദർശിച്ചു. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥയും അപകട സാധ്യതയും സംഘം വിശദമായി വിലയിരുത്തുന്നുണ്ട്. വിം​ഗ് കമാന്
ഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. വ്യോമസേനയ്ക്കു പുറമേ, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെല്ലാം അപകടത്തിന്റെ ഒരോ തരിമ്പും തലനാരിഴ കീറി പരിശോധിക്കുന്നുണ്ട്. രാജ്യ രക്ഷാ മന്ത്രി രാജ് നാഥ് സിം​ഗ് ഇന്നു രാവിലെ പാർലമെന്റിന്റെ ഇരുസഭകളിലും അപകടത്തെക്കുറിച്ചുള്ള പ്രസ്താവന നടത്തും.
മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുത്താണ് അന്വേഷണം. തകർന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി. ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളിൽ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. അതീവ സുരക്ഷാ ശ്രേണിയിലുള്ള MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. അപകടത്തിൽപ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Related posts

Leave a Comment