News
ബിജെപിയുടെ പ്രതികാര നടപടി: നിര്‍മല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച ഐ ആര്‍ എസ് ഉദ്യോഗസ്ഥന് വിരമിക്കുന്നതിന് തൊട്ടു മുമ്പ് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കിയ തമിഴ്‌നാട് ഐ.ആര്‍.എസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ജനുവരി 29നാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനായ ബി. ബാലമുരുകനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തതായി ഉത്തരവ് ലഭിച്ചത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് നോട്ടീസില്‍ പറഞ്ഞിരുന്നില്ല. വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ നോട്ടീസ് ലഭിച്ചത്. നിര്‍മല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതോടെ ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി)ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ബാലമുരുകന്‍ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ രണ്ട് ദലിത് കര്‍ഷകര്‍ക്ക് ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു ബാലമുരുകന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയത്.
ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്(ജി.എസ്.ടി)ഡെപ്യൂട്ടി കമ്മീഷണറാണ് ബാലമുരുകന്‍. നിര്‍മല സീതാരാമന്‍ ഇ.ഡിയെ ബി.ജെ.ഡിയുടെ പോളിസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായി ഫലപ്രദമായി മാറ്റിയെടുത്തുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ധനകാര്യ മന്ത്രിയുടെ കസേരയിലിരിക്കാന്‍ അര്‍ഹതയില്ലാത്ത നിര്‍മല സീതാരാമനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സേലത്തെ അത്തൂരിലാണ് 70 പിന്നിട്ട ദലിത് കര്‍ഷക സഹോദരന്‍മാരായ കന്നയ്യന്നും കൃഷ്ണനും താമസിക്കുന്നത്. 2023 ജൂലൈയിലാണ് ഇവര്‍ക്ക് ഇ.ഡിയുടെ സമന്‍സ് ലഭിച്ചത്. എന്നാല്‍ എന്തിനാണ് നോട്ടീസ് അയച്ചത് എന്ന കാര്യം വ്യക്തമല്ല. അവര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ ആറര ഏക്കര്‍ കൃഷി ഭൂമി സ്വന്തമായുണ്ട്. മാസത്തില്‍ ആയിരം രൂപ പെന്‍ഷന്‍ വാങ്ങുന്ന ഈ കര്‍ഷകരെ ഇ.ഡി ലക്ഷ്യംവെക്കുകയാണെന്നാണ് ആരോപണമുയര്‍ന്നത്. സേലത്തെ ബി.ജെ.പി നേതാവായ ഗുണശേഖരന് എതിരെ ഇരുവരും ഭൂമിതര്‍ക്കം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തങ്ങളുടെ ഭൂമി അനധികൃതമായി ഗുണശേഖരന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.കര്‍ഷകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് ജനുവരി നാലിന് ഇ.ഡി അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബാലഗുരുകന്റെ ഭാര്യ പ്രവീണയായിരുന്നു കര്‍ഷകരുടെ അഭിഭാഷക. ഇ.ഡിയെ എങ്ങനെ ബി.ജെ.പിക്ക് ആയുധമാക്കി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് കര്‍ഷകര്‍ക്കെതിരായ നടപടിയെന്ന് ബാലഗുരുകന്‍ കത്തില്‍ സൂചിപ്പിച്ചു.
Featured
ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.
സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
News
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിൽ കെ എസ് യു – എം എസ് എഫ് ആധിപത്യം
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളില്ലൊക്കെ തന്നെ കെ. എസ്. യു വിനും എം. എസ്.എഫി നും വ്യക്തമായ ആധിപത്യം. കഴിഞ്ഞ വർഷങ്ങളിൽ കോളേജ് യൂണിയൻ നേടിയ ഗവ കോളേജ് കാസർഗോഡ്,അംബേദ്കർ കോളേജ് പെരിയ,സി.കെ നായർ കോളേജ് പടന്നക്കാട് എന്നിവ നിലനിർത്തിയതോടൊപ്പംതന്നേ ഭുവനേശ്വരി കോളേജ് ചീമേനി, ഗോവിന്ദ പെെ കോളേജ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ കെ. എസ്. യു യൂണിയൻ നേടി. പതിറ്റാണ്ടുകളായി എസ്. എഫ്. ഐ നിലനിർത്തിയ നെഹ്റു കോളേജ്, ഗവ കോളേജ് ഉദുമ, ഐ എച്ച് ആർ ഡി കുമ്പള,മുന്നാട് പീപ്പിൾസ് കോളേജ്, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളിൽ കെ. എസ്. യു-എം.എസ്.എഫ് കൂടുതൽ മേജർ – മെെനർ സീറ്റുകൾ പിടിച്ചെടുത്തു.മുന്നാട് പീപ്പിൾസ് കോളജിൽ നാളിതു വരെയുള്ള എസ്. എഫ്. ഐ ആധിപത്യം തകർത്ത് കെ. എസ്. യു വിജയിച്ചു കയറി. ബജ കോളേജ് മുള്ളേരിയ, എസ്. എൻ കോളേജ് പെരിയ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എസ്. എഫ്. ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെയുളള ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായതെന്നും കലാലയങ്ങളിൽ കെ. എസ്. യു പഴയകാല പ്രതാപത്തിലേക്ക് വരികയാണെന്നും കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, കെ. എസ്. യു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ,ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ജോൺ,രാഹുൽ ബോസ്എന്നിവർ അറിയിച്ചു.
News
തൊഴിലാളികളുടെ ഓണാഘോഷം
പോത്താനിക്കാട് : ഐ.എൻ.ടി.യു.സി പോത്താനിക്കാട് ടൗൺ ഹെഡ് ലോഡ് യൂണിയന്റേ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ നല്ലോണം ഒരുമിച്ചോണം ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.തൊഴിലാളികൾക്ക് ഓണക്കിറ്റും യൂണിഫോമും വിതരണം ചെയ്തു. കർഷക കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ് ഇ.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണ ഉത്ഘാടനം ഐഎൻടിയുസി മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക് നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ഷാൻ മുഹമ്മദ്, ടി.എ കൃഷ്ണൻ കുട്ടി, കെ.സി വർഗീസ്, കിഷോർ വി.ജി, കെ.എ ചാക്കോച്ചൻ, ജേക്കബ് എ.പി, സാബു അയ്യപ്പൻ, സജി എംപി, സഞ്ചയ് തുടങ്ങിയവർ സംസാരിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login