Connect with us
head

Delhi

ബിജെപിയുടെ നയങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർത്തു ; കർഷകർഷകരും മധ്യവർഗവുമാണ് ഇതിന്റെ ഇരകൾ-രാഹുൽ ഗാന്ധി

മണികണ്ഠൻ കെ പേരലി

Published

on

ആഡോണി/ആന്ധ്രാപ്രദേശ്: ബിജെപിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തതായി രാഹുൽ ഗാന്ധി എംപി. തെറ്റായ സാമ്പത്തികനയം എല്ലാ മേഖലകളെയും സാരമായി ബാധിച്ചു. കർഷകർഷകരും മധ്യ വർഗവും സർക്കാരിന്‍റെ വികലമായ നയത്തിന്‍റെ ഇരകളെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ പദയാത്രക്കിടെ ആന്ധ്രയിലെ ആഡോണിയിൽ വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളുമായി സംവദിച്ചത്.

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ആദ്യ ചോദ്യം. രാജ്യത്ത് കോൺഗ്രസ് മാത്രമാണ് വോട്ടെടുപ്പിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ മധുസൂദൻ മിസ്ത്രി ഉചിതമായ നടപടി സ്വീകരിക്കും. മറ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പ് നടത്താത്തത് മാധ്യമങ്ങൾ കാണുന്നില്ല. ആരും അതിനെക്കുറിച്ച് ചോദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആശയമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. ഭാരത് ജോഡോ യാത്ര ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. യാത്രയിലെ ജനപങ്കാളിത്തം ആവേശം പകരുന്നതാണ്. കോൺഗ്രസ് പ്രസിഡന്‍റ് ആരായാലും പ്രസിഡന്‍റായിരിക്കും പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

Advertisement
head

മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ ബഹളം വെച്ചപ്പോൾ മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധിയിൽ നിന്ന് മറുചോദ്യവും ഉണ്ടായി. പ്രധാനമന്ത്രി എപ്പോഴെങ്കിലും പ്രസ്മീറ്റ് വിളിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിനെക്കുറിച്ച് മാധ്യമങ്ങൾ എന്തുകൊണ്ട് ചോദിക്കുന്നില്ല? പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയാറാവുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രിയുടെ മൗനത്തെ കുറിച്ച് മാധ്യമങ്ങൾ ഒന്നും പറയുന്നില്ല. രാജ്യത്തെ ജനങ്ങളെ നേരിൽ കാണുന്നതിനും അവരോട് സംസാരിക്കുന്നതിനുമാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്.

ബിജെപിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു. എല്ലാ മേഖലകളെയും സാരമായി ബാധിച്ചതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകരും, മധ്യ വർഗ വും സർക്കാരിന്‍റെ വികലമായ നയത്തിന്‍റെ ഇരകളായി.രണ്ട് വ്യക്തികൾക്ക് വേണ്ടിയുള്ള സാമ്പത്തിക നയമാണ് ബിജെപിയുടേത്. അതിന്‍റെ ഗുണം അവർ രണ്ട് പേർക്കും ഉണ്ടായി. അതിലൊരാൾ ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി മാറി. ഏകീകൃത നികുതിയാണ് ജിഎസ്ടിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ബിജെപി സർക്കാർ അത് അട്ടിമറിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം ഒരു നികുതി കണാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

Published

on

ലക്നൗ: 27 മാസമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ലക്നൗവിലെ ജയിലില്‍ നിന്നും സിദ്ധിഖ് കാപ്പന്‍ മോചിതനായത്.

പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന്‍ പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
head

.

Advertisement
head
Continue Reading

Delhi

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധ ബജറ്റെന്ന് ; കെ.സി വേണുഗോപാല്‍

Published

on

.

ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ എംപി.

Advertisement
head

കര്‍ഷകരെ പൂര്‍ണ്ണമായും മറന്നു. അവര്‍ക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ അവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമര്‍ശമോ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി-കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി അത് ഇല്ലായ്മ ചെയ്യാനാണ് മോദിഭരണകൂടം ശ്രമിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ജീവിതം ഇരുളടഞ്ഞ ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പ്രത്യാശയും നല്‍കുന്നില്ല. ജനങ്ങളുടെ ജീവിതച്ചിലവ് വര്‍ധിക്കുന്നതല്ലാതെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഏഴുശതമാനം ജി.ഡി.പി വളർച്ചയെന്ന ധനമന്ത്രിയുടെ അവകാശവാദം അമ്പരപ്പിക്കുന്നതാണ്. 6-6.8 ശതമാനം മാത്രം വളർച്ചയുള്ള ലോകബാങ്ക്, ഇന്റർനാഷണൽ മോണറ്ററി ഫണ്ട്‌ (ഐ.എം.എഫ്) എന്നിവയേക്കാൾ ഉയർന്ന അവകാശവാദമാണ് മന്ത്രിയുടേത്. സാമ്പത്തിക സർവ്വേ പോലും 6.5 എന്ന നിരക്ക് പറയുമ്പോഴാണിത്.

Advertisement
head

2025-ല്‍ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. 2023 ല്‍ 3.5 ട്രില്യൺ ഇക്കോണമി എന്നതാണ് യഥാര്‍ത്ഥ അവസ്ഥ. ഇനിയുള്ള രണ്ടുവര്‍ഷം 19.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് 2025-ല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിക്തഫലങ്ങള്‍ രാജ്യം നേരിടുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികള്‍ തീരെ അപര്യാപ്തമാണ്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കേണ്ടതായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Advertisement
head
Continue Reading

Delhi

ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

Published

on

അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തിൽവെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉൾപ്പെടെ ആറുപേർ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു. 2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഗുജറാത്തിലെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയത്

Advertisement
head
Continue Reading

Featured