ഗോവയിൽ ബിജെപിയുടെ നെഞ്ചിടിപ്പ് കൂടുന്നു ; ബിജെപി ഘടകകക്ഷി എൻ ഡി എ വിട്ടു കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നു

പനാജി: കോൺഗ്രസിന് വീണ്ടും പ്രതീക്ഷ വർധിപ്പിച്ച്‌ ഗോവയിൽ പുതിയ സഖ്യം. നേരത്തെ എൻഡിഎയിലുണ്ടായിരുന്ന ഗോവ ഫോർവേഡ് പാർട്ടി കോൺഗ്രസുമായി സഖ്യമുണ്ടാക്കി.ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച്‌ മൽസരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഗോവയിൽ സ്വാധീനമുള്ള പ്രാദേശിക പാർട്ടിയാണ് ജിഎഫ്പി.ബിജെപിയുമായി ഉടക്കി എൻഡിഎ വിട്ട ഇവരെ മമത ബാനർജി കൂടെ നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസിനൊപ്പം നിൽക്കാനാണ് ജിഎഫ്പി തീരുമാനിച്ചത്. ഇതോടെ ഗോവയിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ബിജെപി ആശങ്കയോടെയാണ് നോക്കുന്നത്.

Related posts

Leave a Comment