Connect with us
,KIJU

Featured

ബിജെപിയുടെ പതനം കർണാടകയിൽ തുടങ്ങി: ഖാർ​ഗെ

Avatar

Published

on

  • സംയുക്ത പ്രതിപക്ഷനേതൃ സമ്മേളനത്തിനു തുടക്കം

ബം​ഗളൂരു: 2024ലെ തെരഞ്ഞെടുപ്പിൽ യുപിഎ വൻ ഭൂരിപക്ഷം നേടുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി തകരും. അവർ ഒരിക്കലും ഭൂരിപക്ഷം നേടില്ല. അവരുടെ പതനം കർണാടകയിൽ തുടങ്ങി. ഇവിടെ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയ സ്ഥലത്തെല്ലാം കേൺ​ഗ്രസാണ് വിജയിച്ചതെന്നും ഖാർ​ഗെ. ഇന്നും നാളെമായി ബം​ഗളൂരുവിൽ നടക്കുന്ന സംയുക്ത പ്രതിപക്ഷ സമ്മേളനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒൻപതു വർഷത്തെ ബിജെപി ഭരണം രാജ്യത്തിനു സംഭാവന ചെയ്തത് ഭയമാണ്. എല്ലാ വിഭാ​ഗം ജനങ്ങളും ആശങ്കയോടെയാണ് ജീവിക്കുന്നത്. വർ​ഗീയ കലാപങ്ങളും കൊലപാതകങ്ങളും സാർവത്രികമായി. കലാപകലുഷിതമായ സാഹചര്യമാണ് രാജ്യത്തെല്ലായിടത്തും. അത് അമർച്ച ചെയ്യാനോ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കാനോ നരേന്ദ്ര മോദി ശ്രമിക്കുന്നതേയില്ല. ബിജെപി അധികാരത്തിൽ വന്ന ശേഷമാണ് വിലക്കയറ്റം ഇത്ര രൂക്ഷമായത്. തൊഴിലില്ലായ്മ ഇത്രത്തോളം വഷളായത്. കർഷകർ, ദളിതർ, പിന്നാക്ക വിഭാ​ഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെല്ലാം വലിയ ആശങ്കയിലാണ്. കഴിഞ്ഞ ഒൻപതു വർഷത്തെ മോദി ഭരണത്തിന്റെ ആകെത്തുകയാണിതെന്നും ഖാർ​ഗെ വ്യക്തമാക്കി.
ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ 26 കക്ഷികളുടെ നേതാക്കളാണ് പങ്കെടുക്കുന്നത്. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ കേജരിവാൾ, നിതീഷ് കുമാർ, ശരദ് പവാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് യുഡിഎഫ് ഘടക കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured