Delhi
രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യം; പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു; കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. സർക്കാരിന്റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രതികരണം. സോണിയ ഗാന്ധി രാഹുൽ ഗാന്ധിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്പ് നാല് ബാങ്കുകളിലായുള്ള കോണ്‍ഗ്രസിന്റെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇത്തരത്തില്‍ പാര്‍ട്ടി നിക്ഷേപത്തില്‍നിന്ന് 115 കോടി രൂപ ആദായനികുതി വകുപ്പ് തട്ടിയെടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ബോണ്ടുകളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ ഖർഗെ ആയിരകണക്കിന് കോടി രൂപ ബിജെപി ബോണ്ടിലൂടെ സ്വന്തമാക്കിയെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അപകടകരമായ കളി കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
Delhi
‘പ്രസ്ഥാനത്തിന്റെ കൂട്ടുകാരന് ആദരാഞ്ജലികള്‍’സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള പുസ്തകം വായിക്കുന്ന യെച്ചൂരിയുടെ ചിത്രം ‘പ്രസ്ഥാനത്തിന്റെ കൂട്ടുകാരന് ആദരാഞ്ജലികള്‍…’ എന്ന കുറിപ്പോടെ പങ്കുവെച്ചാണ് അദ്ദേഹം അനുശോചനമറിയിച്ചത്.
ഇന്ത്യ എന്ന ആശയത്തിന്റെ കാവലാളായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അനുസ്മരിച്ചത്. സുഹൃത്തായിരുന്നുവെന്നും നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തില്‍ ധാരണയുള്ള വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. ഇന്‍ഡ്യ മുന്നണിയുടെ രൂപീകരണത്തില്‍ യെച്ചൂരിയുടെ കയ്യൊപ്പുണ്ട്.
രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കിയ നേതാവായിരുന്നു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേത്. സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കിയ നേതാവാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ പങ്കിനെകുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട് -സതീശന്‍ വ്യക്തമാക്കി.
ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Delhi
‘നഷ്ടമായത് പ്രിയ സുഹൃത്തിനെ’ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നഷ്ടമായത് പ്രിയ സുഹൃത്തിനെയാണെന്ന് രാഹുൽ പറഞ്ഞു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടുള്ള ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എൻ്റെ ആത്മാർത്ഥ അനുശോചനം. സാമൂഹ്യമാധ്യമ കുറുപ്പിൽ രാഹുൽ ഗാന്ധി പങ്കുവെച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ(72) മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
Delhi
‘നീ ഒറ്റയ്ക്കല്ലെന്ന് അറിയുക’ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് രാഹുല്‍ഗാന്ധി
ഡല്‍ഹി: ഉറ്റവരെ മുഴുവന്‍ ഉരുളെടുത്തപ്പോള്‍ വലിയ ആശ്വാസമായിരുന്നപ്രിയപ്പെട്ടവനെ കൂടി മരണം കവര്‍ന്നപ്പോള്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായിരുന്ന രാഹുല്‍ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓര്‍മപ്പെടുത്തിയാണ് രാഹുല്‍ എക്‌സില്‍ ആശ്വാസ വാക്കുകള്‍ കുറിച്ചത്.
”മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവര്‍ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശ്രുത വരന്‍ ജെന്‍സനാണ് ഇല്ലാതായത്. ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചല്ലെന്ന് അറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.”-എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അതില്‍ പിന്നെ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് ജെന്‍സന്‍ ആയിരുന്നു. ആ തണലാണ് എന്നേക്കുമായി ഇല്ലാതായത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയാണ് ജെന്‍സന്‍.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login