Connect with us
48 birthday
top banner (1)

Featured

ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതി; വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബിജെപി 400ലേറെ സീറ്റുകൾ നേടും; സാം പിത്രോദ

Avatar

Published

on

ന്യൂഡൽ‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി നാനൂറിലേറെ സീറ്റുകൾ നേടുമെന്ന് സാങ്കേതിക വിദ​ഗ്ധനും കോൺ​ഗ്രസ് നേതാവുമായ സാം പിത്രോദ. വിവിപാറ്റ് സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട പിത്രോദ, തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ഇക്കാര്യം വ്യക്തമാക്കിയത്.

‘‘അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെ നിർണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ മതവിഭാഗക്കാർക്കും തുല്യ അവകാശം നൽകുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങൾക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലർത്തുന്ന രാജ്യമാണോ വേണ്ടത്?‌

Advertisement
inner ad

വിവിപാറ്റ് സമ്പ്രദായത്തിൽ ജസ്റ്റിസ് മദൻ ബി.ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ച പ്രകാരമുള്ള പരിഷ്കരണം കൊണ്ടുവരണം. സമ്മതിദായകർക്ക് തങ്ങൾ നൽകിയ ആൾക്കുതന്നെയാണ് വോട്ട് കിട്ടിയതെന്ന് ഉറപ്പാക്കാൻ കഴിയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബിജെപി നാനൂറിലേറെ സീറ്റ് നേടും’’ –പിത്രോദ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പരാമർശം ബിജെപി വളച്ചൊടിച്ചെന്ന് പിത്രോദ വ്യക്തമാക്കി. മതം വ്യക്തികേന്ദ്രീകൃതമാണ്. മതവും രാഷ്ട്രീയവും തമ്മിൽ കലർത്തരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെയാണ് ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം

Published

on

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Featured

ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി

Published

on

ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 2021ൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. കേസിന്റെ വിചാരണ ഡിസംബർ 3ന്‌ നിശ്ചയിച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Featured