ബിജെപി അനുഭാവിക്ക് സ്പോർട്സ് കൗൺസിലിൽ അഫിലിയേഷനു ശുപാർശ; ഐ.ബി. സതീഷ് എംഎൽയോട് വിശദീകരണം തേടി സിപിഎം; വിഭാഗീയത രൂക്ഷം

തിരുവനന്തപുരം: കരാട്ടെ അസോസിയേഷൻ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോർട്സ് കൗൺസിലിൽ അഫിലിയേഷനു ശുപാർശ ചെയ്തതായി ആരോപിച്ച് കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷിനോട് സിപിഎം വിശദീകരണം തേടി. ഇതേ ശുപാർശ നൽകിയ മറ്റു രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളോട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരണം തേടിയില്ല. സെക്രട്ടറിയുടെ ഈ നടപടിയെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഐ.ബി.സതീഷ് രൂക്ഷമായി വിമർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം. സിപിഎം ജില്ലാ സമ്മേളനം ജനുവരി 14ന് ആരംഭിക്കാനിരിക്കെ ആണ് വിഭാഗീയത കൂടുതൽ രൂക്ഷമാവുന്നത്. തനിക്കെതിരെ മണ്ഡലത്തിൽ ഉയരുന്ന പോസ്റ്ററുകൾക്കു പിന്നിൽ ജില്ലാ സെക്രട്ടറിയുടെ ഇടപെടലാണെന്നും സതീഷ് ആരോപിച്ചു. പാർട്ടി അനുഭാവികളില്‍നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചതെന്നാണ് സെക്രട്ടറിയുടെ മറുപടി.

Related posts

Leave a Comment