സി.കെ ജാനുവിന് കോഴ നൽകിയ കേസ് ; ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

കൊച്ചി : സുൽത്താൻബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ ജാനുവിന് കോഴ നൽകിയ കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കെ.പി സുരേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീദ അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിൽ എം.ഗണേഷിന്റെയും കെ.പി സുരേഷിന്റെയും പേരുകൾ പരാമർശിച്ചിരുന്നു. കൊടകര കുഴൽപ്പണ കേസിനൊപ്പം സി.കെ ജാനുവിന് കോഴ നൽകിയ കേസും കൂടിയായപ്പോൾ ബി.ജെ.പി സംസ്ഥാന നേതൃത്വം വലിയ പ്രതിസന്ധിയിലായ സാഹചര്യമാണ് നിലവിലുള്ളത്.

Related posts

Leave a Comment