Connect with us
inner ad

Featured

വെറുപ്പ് പടർത്തുന്ന ബിജെപി; വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

Avatar

Published

on

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തിയാണ് ബിജെപി രാജ്യാധികാരത്തിന്റെ പരമോന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023-ൽ ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിക്കാരെയും മാത്രം ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ‘ഹേറ്റ് സ്പീച്ച് പ്രോഗ്രാമുകൾ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2023 ആദ്യ പകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങളും 2023 അവസാന പകുതിയിൽ 413 സംഭവങ്ങളും ഉണ്ടായി. റിപ്പോർട്ട് അനുസരിച്ച്, 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 അവസാന പകുതിയിൽ 63 ശതമാനം വർധനയുണ്ടായി.ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്.

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്ക് ലഭിച്ച സംസ്ഥാനങ്ങളും ആണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രസക്തമായ മുദ്രാവാക്യം പോലും ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ എന്നതായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഛത്തീസ്​ഗഡിൽ 18 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Published

on

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്. ഒരു മുതിർന്ന നക്സൽ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി ബസ്തർ പി സുന്ദർ രാജ് അറിയിച്ചു.

Continue Reading

Featured

ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്  കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Choonduviral

പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന  പ്രിയങ്കാഗാന്ധി 24ന് രാഹുൽഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുൽഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

Featured