Featured
മണിപ്പൂരിൽ നടക്കുന്നത് ബിജെപി അജണ്ട: ഷിബു ബേബിജോൺ

കൊല്ലം: മണിപ്പൂരിൽ നടക്കുന്ന കലാപം ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അജണ്ടയുടെ ഭാഗമായി സംഘർഷങ്ങൾ നടക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. എൻ കെ പ്രേമചന്ദ്രൻ എം പി ക്കെതിരായ സിപിഎം പ്രസ്താവന രാഷ്ട്രീയ പാപ്പരത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷ ബാധിത മണിപ്പൂരിൽ ശാശ്വതസമാധാനം പുനസ്ഥാപിക്കുക, മണിപ്പൂരിലെ ആക്രമണങ്ങൾ അമർച്ച ചെയ്യാൻ പരാജയപ്പെട്ട മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുക, മണിപ്പൂരിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കാൻ പാർലമെന്ററി സർവ്വകക്ഷി സംഘത്തെ നിയോഗിക്കുക, പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കുവാനും സംസ്ഥാനത്തെ സ്വൈരജീവിതം ഉറപ്പാക്കാനും നടപടി സ്വീകരിക്കുക, വർഗ്ഗീയതയും വിഭാഗീയതയും വളർത്തി ജനങ്ങളെ വിവിധ തട്ടിലാക്കി സംസ്ഥാനത്തു നിന്നും പാലായനം ചെയ്യിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപി കൊല്ലം ചിന്നക്കടയിൽ നടത്തിയ ഉപവാസ സമരം നടത്തിയത്.
യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ ഉപവാസം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ലത്തീൻ കത്തോലിക്ക കൊല്ലം രൂപ അദ്ധ്യക്ഷൻ റവ: പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം ഓർത്തഡോക്‌സ് ഭദ്രാസന അധിപൻ അഭിവന്ദ്യ ജോസഫ് മാർ ദിയനോഷ്യസ്, കൊല്ലം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ് റൈറ്റ്. റവ: ഡോ: ഉമ്മൻജോർജ്ജ്, മങ്കര കാതോലിക മാവേലിക്കര രൂപത അദ്ധ്യക്ഷൻ റവ: ഡോ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ: കെ.പി. മുഹമ്മദ് സാഹിബ്, വികാരി ജനറൽ റൈറ്റ്. റവ: ഫ്രെഡിനന്റ് കായാവിള, ഏഏഅസീസ്, ഡി.സി.സി പ്രസിഡന്റ് P. രാജേന്ദ്ര പ്രസാദ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, ബാബു ദിവാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനസ്, എം.എം. നസീർ, അഡ്വ: രാജേന്ദ്ര പ്രസാദ്, ബിന്ദുകൃഷ്ണ, സി സിദ്ധിഖ്, ഫാ: വിൻസന്റ് മെട്ടാഡോ, അറയ്ക്കൽ ബാലകൃഷ്ണപിളള, കുളക്കട രാജു, കല്ലട ഫ്രാൻസിസ്, പ്രകാശ് മൈനാഗപ്പളളി, ചിരട്ടക്കോണം സുരേഷ്, മോഹൻകുമാർ, സുധാകരൻ പളളത്ത്, കെ.എസ് വേണുഗോപാൽ, ജെ. മധു തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
ഉപവാസ സമരത്തിൽ ഷാനവാസ്ഖാൻ, ശൂരനാട് രാജശേഖരൻ, ഭാരതീപുരം ശശി, ആർ. ചന്ദ്രശേഖരൻ, സുരേഷ് ബാബു, ജെർമിയാസ്, ടി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, സൂരജ് രവി, കോയിവിള രാമചന്ദ്രൻ, സുധീഷ്‌കുമാർ, അഡ്വ: ആർ.സുനിൽ, സി. ഉണ്ണികൃഷ്ണൻ, പാങ്ങോട് സുരേഷ്, നാസർഖാൻ, കുരീപ്പുഴ മോഹനൻ, ജി. വേണുഗോപാൽ, ടി. കെ. സുൽഫി തുടങ്ങി നേതാക്കളും ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ തുറകളിലുളള നിരവധി പ്രമുഖരും ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ചു.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
Featured
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Featured
മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന നടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രംഗത്തെത്തിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login