ബിജെപിക്കാർ കയറിയതിനുപിന്നാലെ ശബരി ആശ്രമത്തിൽ ശുദ്ധികലശം നടത്തി യൂത്ത് കോൺഗ്രസ്

പാലക്കാട് :  ഗാന്ധി ജയന്തി ദിനത്തിൽ ബിജെപിക്കാർ ശബരി ആശ്രമത്തില്‍ കയറിയതില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ ചാണകവെള്ളം തെളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ശുദ്ധികലശം നടത്തിയന്തെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഗാന്ധി ജയന്തി പ്രമാണിച്ച് കെ സുരേന്ദ്രൻറെ നേതൃത്വത്തില്‍ ശബരി ആശ്രമത്തിൽ ആരംഭിച്ച നിന്നും ത്രിവർണ്ണ യാത്രയക്ക് പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്. യൂത്ത് കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ശുദ്ധികലശം നടത്തിയത്.

Related posts

Leave a Comment