ഗുജറാത്ത് ബിജെപിയില്‍ തമ്മിലടി, മുഖ്യമന്ത്രി രൂപാണി രാജിവച്ചു

അഹമ്മദാബാദ്: ബിജെപി ഗുജറാത്ത് ഘടകത്തിലുണ്ടായ തമ്മിലടിയില്‍ ഒറ്റപ്പെട്ടു പോയ മുഖ്യമന്ത്രി വിജയ് രൂപാണി രാജി വച്ചു. അല്പം മുന്‍പ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണു രാജി. എന്നാല്‍ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചില്ല. സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രൂപാണിക്കെതിരായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് ബിജെപിക്കു വലിയ നാണക്കേടുണ്ടാക്കി. തുടര്‍ന്നാണ് രാജി വയ്ക്കാന്‍ രൂപാണിയോട് ആവശ്യപ്പെട്ടത്.

നരേന്ദ്ര മോദിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേലിനു പിന്നാലെ ൨൦൧ലാണ് രൂപാണി മുഖ്യമന്ത്രിയായത്. ലെ തെരഞ്ഞെടുപ്പിലും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചത് രൂപാണിയെ ആയിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷവും സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ കലഹമായിരുന്നു. മന്ത്രിമാരും വലിയ വിഭാഗം എംഎല്‍എമാരും മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞു. ഇതു പറഞ്ഞു തീര്‍ക്കാനുള്ള ശ്രമങ്ങളെല്ലാം തകരുകയായിരുന്നു.

പുതിയ മുഖ്യന്ത്രിയുടെ പേര് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ തമ്മിലടി തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ ആശങ്ക. അതു പരിഹരിക്കാനാണ് രൂപാണിയുടെ രാജിയെന്നു വിലയിരുത്തപ്പെടുന്നു.

Related posts

Leave a Comment