‘ഇപ്പൊ എങ്ങനെ ഇരിക്കണ്’ ; പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന് വാഗ്ദാനം: ബി.ജെ.പി. റാലിക്കിടെ മദ്യവിതരണം നടത്തുന്ന വീഡിയോ വൈറൽ

ബിജെപി റാലിക്കിടെ മദ്യവിതരണം നടത്തുന്നതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആളുകൾ ഗ്ലാസ്സുകളുമായി തിക്കിത്തിരക്കുന്നതും ബിജെപിയെന്ന് എഴുതിയ തൊപ്പിയും ഷാളും ധരിച്ചവർ മദ്യം ഒഴിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ എവിടെവെച്ച് നടന്ന റാലിയുടെ ദൃശ്യങ്ങളാണ് എന്നത് വ്യക്തമല്ല. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തി. സബ്കാ സാഥ്, സബ്കാ വികാസ്, സഭി കോ ശരാബ് (മദ്യം) ബിവി ശ്രീനിവാസ് വീഡിയോ പങ്കുവെച്ച് പരിഹസിച്ചു.
ടി സിദ്ദിഖ് എംഎൽഎയും വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.
പരിശുദ്ധമായ ഗംഗാ ജലം നൽകുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി. യു.പിയിലെ തിരഞ്ഞെടുപ്പിൽ വർഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോൾ നൽകുന്നത്‌ എന്താണ്? സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌. യു.പിയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം എന്ന കുറിപ്പോടെയാണ് ടി സിദ്ദിഖ് എംഎൽഎ വീഡിയോ പങ്കുവെച്ചത്.

Related posts

Leave a Comment