ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് അയച്ചു. പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചർച്ചകളും വൻ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസാക്കിയിട്ടും പന്തളത്ത് മാത്രം 2021 2022 സാമ്പത്തിക വർഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല. ഇക്കാലയളവില്ലെല്ലാം നഗരസഭയിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.നഗരസഭയിലെ ബജറ്റ് മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെ പാസാക്കിയെന്നാണ് സെക്രട്ടറിയുടെ കണ്ടെത്തൽ. ജൂലൈ 7 ന് പുതുതായി എത്തിയ സെക്രട്ടറി രേഖകൾ പരിശോധിച്ചപ്പോഴാണ് മാർച്ച് 22 ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും കണ്ടത്തി. കൗൺസിൽ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയിട്ടുണ്ട്.

Related posts

Leave a Comment