ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണം ; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ശിവസേന

വര്‍ധിച്ചുവരുന്ന ഇന്ധനവിലയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ശിവസേന എംപി സഞ്ജയ് റാവുത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനവില 100 രൂപയ്ക്കുമേല്‍ വര്‍ധിപ്പിക്കണമെങ്കില്‍ അത്രമേല്‍ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര എക്‌സൈസ് നികുതി അഞ്ച് രൂപ കുറച്ചതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും സഞ്ജയ് റാവുത് ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍കാര്‍ തീരുമാനിച്ചത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിലക്കയറ്റം കാരണം ദീപാവലി ആഘോഷിക്കാന്‍ ജനങ്ങള്‍ ലോണെടുക്കേണ്ട അവസ്ഥയാണെന്നും സഞ്ജയ് റാവുത് പരിഹസിച്ചു.

Related posts

Leave a Comment