ദേവികുളങ്ങരയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു ; ആക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ബി.ജെ.പി .

കായംകുളം: ദേവികുളങ്ങരയിൽ സംഘർഷത്തിനിടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി പുതുപ്പള്ളി തെക്ക് മങ്കട ശേരിൽ ഹരീഷ്ലാലിനാണ് (40) വെട്ടേറ്റത്.ആക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ബുധനാഴ്ച രാത്രി 9.30 ന് വീടിന് സമീപത്താണ് സംഭവം. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയിൽ ഷാജിക്ക് (50) പരിക്കുണ്ട്. തലക്കും കൈക്കും സാരമായി പരിക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment