Connect with us
48 birthday
top banner (1)

Featured

​ഗുസ്തിതാരങ്ങളുടെ സമരത്തിന് ബിജെപി എംപിമാരുടെ പിന്തുണ, ബ്രിജ് ഭൂഷൺ സിം​ഗ് റാലി പിൻവലിച്ചു

Avatar

Published

on

  • ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിന്റെ പേരിൽ ബിജെപിയിൽ ഭിന്നത. സമരം ചെയ്യുന്ന താരങ്ങൾക്കു പിന്തുണ അറിയിച്ച് ഏതാനും ബിജെപി എംപിമാർ രം​ഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കി. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രീതം മുണ്ടെയാണു പരസ്യമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിങ്കളാഴ്ത ബ്രിജ് ഭൂഷൻ സരൺ സിം​ഗ നടത്താനിരുന്ന മഹാറാലി പിൻവലിച്ചു. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ​ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ പാർട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്.

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുസ്തിക്കാരുടെ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഡബ്ല്യുഎഫ്ഐ മേധാവി ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. കൂടാതെ, ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ 10 പീഡന പരാതികളോളം രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം. 

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured