പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമാക്കണമെന്ന് ബിജെപി എംപി സഭയിൽ

ഡൽഹി: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമാക്കണമെന്നും അതുവഴി അവയെ അറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമം രൂപീകരിക്കണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ട് ബിജെപി എംപി. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്ന് പറഞ്ഞ് ബിജെപി എംപി കിരോരി ലാൽ മീനയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടത്. ബാബർ, ഹൂമയൂൺ, അക്ബർ തുടങ്ങിയ മുഗൾ ഭരണാധികാരികൾ ഗോവധം നിരോധിച്ചിരുന്നുവെന്നും എംപി പറഞ്ഞു. നിലവിൽ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.

Related posts

Leave a Comment